വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ ട്വിറ്ററിന്റ കണക്ക് ശരിയല്ലെന്ന് ഇലോണ്‍ മസ്‌ക്; വിലപേശല്‍ നടന്നേക്കും


ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നിരക്ക് കുറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മസ്‌ക് തന്നെ പറയുകയും ചെയ്തു. 

ഇലോൺ മസ്‌ക്‌ | Photo-AFP

ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍, ട്വിറ്ററിലുള്ള സ്പാം, ബോട്ട് അക്കൗണ്ടുകളുടെ എണ്ണം കമ്പനി പരസ്യമായി വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലുണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനിയെ ഏറ്റെടുക്കാന്‍ പോവുന്ന ഇലോണ്‍ മസ്‌ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിലപേശലിന് മസ്‌ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്റര്‍ ആകെ അക്കൗണ്ടുകളില്‍ 20 ശതമാനമെങ്കിലും വ്യാജ അക്കൗണ്ടുകളാണെന്ന് തിങ്കളാഴ്ച മിയാമി ടെക്ക് കോണ്‍ഫറന്‍സില്‍ മസ്‌ക് പറഞ്ഞു. എന്നാല്‍, ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം 5 ശതമാനത്തില്‍ താഴെ മാത്രമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാള്‍.

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നിരക്ക് കുറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മസ്‌ക് തന്നെ പറയുകയും ചെയ്തു. സ്പാം അക്കൗണ്ടുകളുടെ എണ്ണം ട്വിറ്റര്‍ പറയുന്നതിനേക്കാള്‍ നാലിരട്ടിയെങ്കിലും ഉണ്ടാകുമെന്നാണ് മസ്‌ക് പറയുന്നത്. എന്നാല്‍, വിവരങ്ങളുടെയും വസ്തുതകളുടേയും സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ കണക്കുകള്‍ നിരത്തുന്നത് എന്ന് പരാഗ് അഗ്രവാള്‍ തിരിച്ചടിച്ചു.

പരസ്യമായതും സ്വകാര്യമായതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കുന്നത്. നിശ്ചിതമാസങ്ങളുടെ ഇടവേളകളില്‍ പരിശോധന നടത്തുന്നുമുണ്ട്. അഞ്ച് ലക്ഷത്തോളം സംശയാസ്പദമായ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിട്ടുമുണ്ട്.

പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ സ്പാം അക്കൗണ്ടുകള്‍ ഉണ്ടാവുകയുള്ളൂ എന്നും അഗ്രവാള്‍ പറഞ്ഞു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ലഭിക്കാത്തതിനാല്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇടപാടില്‍നിന്ന് പിന്‍മാറുകയെല്ലന്ന സൂചന നല്‍കി താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ സംഭവവികാസങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ ട്വിറ്ററിന്റെ ഷെയര്‍ 8.2 ശതമാനം ഇടിഞ്ഞു. 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള ഇടപാട് പ്രഖ്യാപിച്ചത്.

Content Highlights: elon musk, twitter, spam accounts, bots

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented