Elon Musk | Photo: Gettyimages
സാന്‍ ഫ്രാന്‍സിസ്കോ: രണ്ടാം ഭാര്യയായ ഹെയ്ഡ് ബെസൗഡെനോട്ടിൽ മറ്റൊരു ബന്ധത്തിലുണ്ടായ മകളായ ജാന ബെസുയ്ഡെനോട്ടില് തനിക്ക് ഒരു കുഞ്ഞു കൂടിയുണ്ടെന്ന് വെളിപ്പെടുത്തി സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര വ്യവസായിയായ ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോൾ മസ്ക്.
ദി സണ്‍ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് 35 കാരിയായ ജാന ബെസുയ്ഡെനോട്ടില് തനിക്ക് 2019 ല്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചിട്ടുണ്ടെന്ന് 76 കാരനായ ഇറോൾ മസ്ക് വെളിപ്പെടുത്തിയത്. ഈ കുഞ്ഞിനെ കൂടാതെ ഇരുവര്‍ക്കും 2017 ല്‍ എല്ലിയറ്റ് റഷ് എന്ന പേരില്‍ ഒരു പെണ്‍കുഞ്ഞും ജനിച്ചിട്ടുണ്ട്.
രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിരുന്നില്ലെന്ന് ഇറോൾ മസ്ക് പറഞ്ഞു. എങ്കിലും ജനനശേഷം കുഞ്ഞിനൊപ്പമാണ് ഇറോൾ താമസിക്കുന്നത്.
നമ്മള് ഭൂമിയില്‍ ജനിച്ചത് തന്നെ പ്രത്യുത്പാദനത്തിനാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഇതോടെ ഇറോളിന് ഇലോണ്‍ മസ്ക് അടക്കം ഏഴ് കുട്ടികളായി.
ഇറോൾ മസ്കിന്റെ രണ്ടാം ഭാര്യയായ ഹെയ്ഡ് ബെസൗഡെനോട്ടിന്റെ മകളാണ് ജാന ബെസൗഡെനോട്ട്. ഇലോണ്‍ മസ്കിന്റെ അമ്മ മായെ ഹാല്ഡ്മാന് മസ്ക് ആണ് ഇറോളിന്റെ ആദ്യ ഭാര്യ. ആദ്യ ഭാര്യയില്‍ ഇലോണ്‍, കിംബല്‍, ടോസ്ക എന്നീ മൂന്ന് കുട്ടികളുണ്ട്.
രണ്ടാം ഭാര്യയായ ഹെയ്ഡ് ബെസൗഡെനോട്ടില് ഇറോൾ മസ്കിന് രണ്ട് കുട്ടികളുണ്ട്.
ഇലോണ്‍ മസ്കിനും ഭാര്യമാരിലും കാമുകിമാരിലുമായി ഒമ്പത് കുട്ടികളുണ്ട്. ജനസംഖ്യ കുറഞ്ഞ വികസിത രാജ്യങ്ങളിലെ ജനങ്ങളോട് അടുത്തിടെയാണ് ഇലോണ്‍ മസ്ക് ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്ന് ആഹ്വാനം ചെയ്തത്. ഒന്നിലധികം കുട്ടികളുള്ള ജീവനക്കാര്‍ക്ക് വേണ്ടി തന്റെ സ്ഥാപനങ്ങള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..