ജീവനക്കാര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവണം; ടെസ്‌ലയിലും സ്‌പേസ്എക്‌സിലും ആനുകൂല്യങ്ങളുമായി മസ്‌ക്


വിശദവിവരങ്ങള്‍ അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് മസ്‌ക് പറയുന്നത്.

Elon Musk | Photo: Gettyimages

മ്പന്നരാജ്യങ്ങളില്‍ ജനനിരക്ക് കുറയുന്നത് ഗൗരവമായാണ് ഇലോണ്‍ മസ്‌ക് നിരീക്ഷിക്കുന്നത്. അത്തരം രാജ്യങ്ങളിലെ ജനങ്ങള്‍ ജനന നിരക്ക് വര്‍ധിപ്പിക്കണമെന്ന് മസ്‌ക് നിര്‍ദേശിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്നിലധികം കുട്ടികളുള്ള ജീവനക്കാരെ സഹായിക്കാന്‍ കമ്പനി നയങ്ങളില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് മസ്‌ക്.

ടെസ്ല, ബോറിങ് കമ്പനി, സ്‌പേസ് എക്‌സ്, സോളാര്‍ സിറ്റി, ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ശിശു പരിപാലന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് മസ്‌ക് തന്റെ ട്വീറ്റില്‍ അറിയിച്ചിരിക്കുന്നത്. അത്തരം കുടുംബങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കാനും മസ്‌ക് ഫൗണ്ടേഷന് പദ്ധതിയുണ്ട്.

എന്നാല്‍ ഈ ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. വിശദവിവരങ്ങള്‍ അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് മസ്‌ക് പറയുന്നത്. മനുഷ്യവംശം ഇതുവരെ നേരിട്ടതില്‍ വലിയ ഭീഷണിയാണ് ജനസംഖ്യയിലെ ഇടിവെന്നും ഈ പ്രതിസന്ധി നേരിടാന്‍ തനിക്കാവുന്നത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കുറച്ച് കുട്ടികള്‍ മാത്രമുള്ളത് മനുഷ്യകുലത്തിന് പ്രശ്‌നമാണെന്ന് അദ്ദേഹം നേരത്തെ തന്നെ പറയുന്നുണ്ട്. ഭാര്യമാരും കാമുകിമാരുമായി വിവിധ പങ്കാളികളിലായി ഒമ്പത് കുട്ടികളാണ് ഇലോണ്‍ മസ്‌കിനുള്ളത്.

Content Highlights: Elon Musk on inder population wants his employees to have more babies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented