ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചതായി കമ്പനി


1 min read
Read later
Print
Share

പൊണ്ണത്തടി, ഓട്ടിസം, മാനസിക സമ്മര്‍ദ്ദം, സ്‌കിസോഫ്രീനിയ പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ടെലിപ്പതി, വെബ് ബ്രൗസിങ്, കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ന്യൂറാലിങ്ക് ഉപകരണം തലച്ചോറില്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. 

Photo: Gettyimages, Neuralink

ന്യൂറാലിങ്ക് സാങ്കേതിക വിദ്യ മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചതായി കമ്പനി. മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക്. എഫ്ഡിഎ അനുമതി ലഭിച്ചുവെങ്കില്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു നാഴികക്കല്ലായിരിക്കും അത്.

ഒരു കാലത്ത് നിരവധി ആളുകള്‍ക്ക് സഹായമേകാന്‍ ഞങ്ങളുടെ സാങ്കേതിക വിദ്യ പ്രാപ്തമാക്കുന്ന സുപ്രധാനമായ ആദ്യ ചുവടുവെപ്പാണ് എഫ്ഡിഎ അനുമതിയെന്ന് ന്യൂറാലിങ്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ന്യൂറാലിങ്ക് പുറത്തുവിട്ടിട്ടില്ല. എഫ്ഡിഎയും ഇതില്‍ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.

പൊണ്ണത്തടി, ഓട്ടിസം, മാനസിക സമ്മര്‍ദ്ദം, സ്‌കിസോഫ്രീനിയ പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ടെലിപ്പതി, വെബ് ബ്രൗസിങ്, കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ന്യൂറാലിങ്ക് ഉപകരണം തലച്ചോറില്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

ചുരുക്കി പറഞ്ഞാല്‍ ഒരു ബ്ലൂടൂത്ത് റിമോട്ടിനെ ടിവിയുമായി കണക്റ്റ് ചെയ്യും പോലെ മനുഷ്യന്റെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ന്യൂറാലിങ്ക് നടത്തിവരുന്നത്. 2020 ല്‍ പന്നികളില്‍ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ച് ഇലോണ്‍ മസ്‌ക് പ്രദര്‍ശനം നടത്തിയിരുന്നു.

കാലിഫോര്‍ണിയയിലെ ന്യൂറാലിങ്ക് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മസ്‌ക് മൂന്ന് പന്നികളെയാണ് പ്രദര്‍ശിപ്പിച്ചത്. റോബോട്ട് ഉപയോഗിച്ച് തലച്ചോറില്‍ ന്യൂറാ ലിങ്ക് ഉപകരണം ഘടിപ്പിച്ചവയായിരുന്നു അവ. ഇവയുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ വയര്‍ലെസ് ആയി തൊട്ടടുത്ത കംപ്യൂട്ടറിലേക്ക് എത്തിച്ചു. പന്നിയെ പോലെ തന്നെ ഒരു കുരങ്ങിന്റെ തലയോട്ടിക്കുള്ളിലും ന്യൂറാലിങ്ക് ഉപകരണം സ്ഥാപിക്കുന്നതില്‍ കമ്പനി വിജയിച്ചിരുന്നു.

അതേസമയം ന്യൂറാലിങ്കിന്റെ ഈ ഗവേഷണ പഠനങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ ഏജന്‍സികളുടെ പരിശോധനകളും അന്വേഷണങ്ങളും നിരന്തരം നടക്കുന്നുണ്ട്.

Content Highlights: Elon Musk Neuralink FDA approval for study of brain implants in humans

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gmail

1 min

ജി മെയില്‍ ആപ്പില്‍ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

Jun 3, 2023


Chat GPT

1 min

ചാറ്റ് ജിപിടി ഐഓഎസ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്;  ചാറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാം

May 25, 2023


Nattu Nattu

1 min

ഓസ്‌കര്‍; ഗൂഗിളിൽ കുതിച്ചുയര്‍ന്ന് 'നാട്ടു നാട്ടു', ആഗോളതലത്തില്‍ 1105 % വര്‍ധന

Mar 15, 2023

Most Commented