ഇലോൺ മസ്ക് | photo: AFP
ആപ്പിളിനോടും ആന്‍ഡ്രോയിഡ് ഫോണുകളോടും മത്സരിക്കാനായി വേണ്ടിവന്നാല്‍ സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ട്വിറ്റര്‍ ആപ്പ് നീക്കം ചെയ്താല്‍ താന്‍ സ്വന്തമായി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
ഒരു ട്വീറ്റില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആപ്പിളും ഗൂഗിളും അവരുടെ ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നും ട്വിറ്റര്‍ ആപ്പ് എടുത്തുകളഞ്ഞാല്‍ ഇലോണ്‍ മസ്ക് സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കണമെന്ന് ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു. ചൊവ്വയിലേയ്ക്കുള്ള റോക്കറ്റ് നിര്‍മിക്കുന്ന ഒരു മനുഷ്യന് നിസാരമായ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുക എന്നത് എളുപ്പമല്ലേയെന്നും ഇയാള്‍ ട്വീറ്റിലൂടെ ചോദിച്ചു.
വൈകാതെ ട്വീറ്റിന് മറുപടിയുമായി ഇലോണ്‍ മസ്ക് തന്നെ രംഗത്തെത്തി. അങ്ങനെ സംഭവിക്കില്ലെന്ന് താന്‍ കരുതുന്നുവെന്നും എന്നാല്‍ മറ്റുമാര്‍ഗം ഒന്നുമില്ലെങ്കില്‍ ഒരു ബദല്‍ ഫോണ്‍ നിര്‍മിക്കുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി.
മസ്കിന്റെ ട്വീറ്റിന് പിന്നാലെ നിരവധിയാളുകള്‍ അഭിപ്രായവുമായി രംഗത്തെത്തി. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ഇതൊരു വിപ്ലവകരമായ മാറ്റമാകുമെന്ന് ചിലര്‍ കുറിച്ചു. ഇലോണ്‍ മസ്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതി തുടങ്ങിക്കാണുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Elon Musk may produce alternative smartphones to compete with google and apple
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..