ട്വിറ്ററിലെ സാമ്പത്തിക പ്രതിസന്ധി തുടരുന്നു; വരുമാനത്തിനായി പുതിയ വഴി തേടി ഇലോണ്‍ മസ്‌ക്


പ്രതീകാത്മക ചിത്രം | photo: afp

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത് മുതല്‍ ഒട്ടനവധി മാറ്റങ്ങള്‍ക്കാണ് ട്വിറ്ററില്‍ നടന്നത്. കൂട്ടപ്പിരിച്ചുവിടലുകളും രാജിയും പോളിസിയിലെ മാറ്റങ്ങളുമെല്ലാം ട്വിറ്ററില്‍ സംഭവിച്ചു. കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് നല്‍കാമെന്ന് ഏറ്റിരുന്ന തുക ഇതുവരെ ട്വിറ്റര്‍ നല്‍കിയിട്ടില്ല. ഓഫീസുകളുടെ വാടക നല്‍കാനും ട്വിറ്റര്‍ കഷ്ടപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വരുമാനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

ഇപ്പോഴിതാ വരുമാനത്തിനായി യൂസര്‍നെയിം വില്‍ക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മസ്‌ക് എങ്ങനെ ഇത് നടത്തിയെടുക്കുമെന്ന് വ്യക്തമല്ലെങ്കിലും യൂസര്‍നെയിമുകള്‍ക്കായി ഒരു ഓണ്‍ലൈന്‍ ലേലം വരാന്‍ സാധ്യതയുണ്ടെന്നാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ വൈകാതെ ഡിലീറ്റ് ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂസര്‍നെയിമുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlights: Elon Musk is considering selling usernames to make money for twitter says report

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented