ട്വിറ്റര്‍ പരിഷ്‌കാരങ്ങള്‍ വിശദമാക്കാന്‍ ക്ഷണിച്ച് ബ്രിട്ടന്‍, സമയമായില്ലെന്ന് എലോണ്‍ മസ്‌ക് 


തന്റെ ഉടമസ്ഥതയില്‍ ട്വിറ്റര്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വീണ്ടും സൂചന നല്‍കി ഇലോണ്‍ മസ്‌ക്.

ഇലോൺ മസ്‌ക്| ഫോട്ടോ: എ.എഫ്.പി

ലണ്ടന്‍: ട്വിറ്ററില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ വിശദീകരിക്കാന്‍ എലോണ്‍ മസ്‌കിനെ ക്ഷണിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട കരടുനിയമം വിശകലനംചെയ്യുന്ന സമിതിയാണ് മസ്‌കിനോട് അഭിപ്രായം ചോദിച്ചത്. എന്നാല്‍, ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ സമയമായിട്ടില്ലെന്ന് മസ്‌ക് പ്രതികരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ക്ഷണത്തിന് നന്ദിപറയുകയും ചെയ്തു.

ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് മനുഷ്യര്‍തന്നെയാണെന്ന് ഉറപ്പിക്കുമെന്നതുള്‍പ്പെടെ മസ്‌ക് മുന്നോട്ടുവെച്ച ആശയങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിയെ ആകര്‍ഷിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുന്നതാണ് ഇവരുടെ പരിഗണനയിലുള്ള ഓണ്‍ലൈന്‍ സുരക്ഷാനിയമം.

ട്വിറ്റര്‍ എല്ലാവര്‍ക്കും ഫ്രീ അല്ല

തന്റെ ഉടമസ്ഥതയില്‍ ട്വിറ്റര്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വീണ്ടും സൂചന നല്‍കി ഇലോണ്‍ മസ്‌ക്. സാധാരണ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ എപ്പോഴും സൗജന്യമായിരിക്കും. എന്നാല്‍, വാണിജ്യാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍തല ഉപയോഗങ്ങള്‍ക്കും ചെറിയതുക നല്‍കേണ്ടിവരുമെന്ന് മസ്‌ക് ട്വീറ്റുചെയ്തു. പരസ്യങ്ങള്‍ ഒഴിവാക്കി വരിസംഖ്യയിലൂടെ വരുമാനമുറപ്പാക്കുമെന്ന് നേരത്തേത്തന്നെ മസ്‌ക് വ്യക്തമാക്കിയിട്ടുള്ളതാണ്. 4400 കോടി ഡോളറിനാണ് ലോകത്തെ അതിസമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

Content Highlights: Elon Musk invited to UK Parliament to discuss about his deal to buy Twitter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented