സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കണം; ഐഫോൺ ഹാക്ക് ചെയ്ത പ്രശസ്ത ഹാക്കറെ ട്വിറ്ററിലെത്തിച്ച് മസ്ക്


എലോൺ മസ്‌ക് | Photo: AFP

ശതകോടീശ്വരനായ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ടെക് ലോകത്തിന്റെ ശ്രദ്ധ ട്വിറ്ററിന്മേലുണ്ട്. കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ഒക്കെ ഏറെ വാർത്താപ്രാധാന്യവും നേടിയിരുന്നു. ഇലോൺ മസ്കിന്റെ ചില നടപടികൾ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ആദ്യം 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ഇലോൺ മസ്ക് പിന്നാലെ കരാർ ജീവനക്കാരെയും പുറത്താക്കിയിരുന്നു. ആകെ 60 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ഇനി പുറത്താക്കലുകൾ ഉണ്ടാകില്ലെന്ന് ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ 2007 ൽ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹാക്കറെ കമ്പനിയിലെത്തിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. 2007 ൽ ഐഫോൺ ഹാക്ക് ചെയ്ത ജോർജ് ഹോട്സിനെ 12 ആഴ്ചത്തേയ്ക്കുള്ള ഇന്റേൺ ആയാണ് ട്വിറ്ററിൽ എത്തിച്ചിരിക്കുന്നത്.

ട്വിറ്ററിലെ സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കുകയാണ് ഹോട്സിന്റെ പ്രധാന ദൗത്യം. ശ്രമകരമായ ജോലിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോട്സിന് പൂർത്തിയാക്കാനുള്ളത്. നിരവധി വിദ​ഗ്ധർ വർഷങ്ങളായി ശ്രമിച്ചിട്ടും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാത്ത ജോലിയാണ് മസ്ക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഹോട്സിനെ ഏൽപ്പിച്ചിരിക്കുന്നത്.

ദീർഘകാലത്തേയ്ക്ക് കമ്പനിയിൽ ജോലി ചെയ്യാൻ തനിക്ക് താത്പര്യം ഇല്ലെന്ന് ഹോട്സ് അറിയിച്ചിട്ടുണ്ട്. ട്വിറ്റർ സെർച്ചിനെക്കുറിച്ചുള്ള തന്റെ ഫോളോവേഴ്സിനോട് അഭിപ്രായവും ഹോട്സ് തിരക്കിയിട്ടുണ്ട്. മിക്കവരും ട്വിറ്റർ സെർച്ചിനെക്കുറിച്ചുള്ള പരാതികളാണ് ഉന്നയിക്കുന്നത്.

Content Highlights: elon musk hired man who hacked iPhone in 2007 to Fix Twitter Search

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented