ട്വിറ്റർ ആപ്പ് മന്ദഗതിയിലെന്ന് മസ്ക്; അത് ശരിയല്ലെന്ന് പറഞ്ഞ ജീവനക്കാരനെ ട്വീറ്റിലൂടെ പുറത്താക്കി


ഫയൽ ചിത്രം| എ.എഫ്.പി

മേധാവിയായി ഇലോണ്‍ മസ്‌ക് എത്തിയതിന് പിന്നാലെ ഒട്ടനവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ സംഭവിക്കുന്നത്. കൂട്ടപിരിച്ചുവിടലുകളും ഇലോണ്‍ മസ്‌കിന്റെ വിവാദ തീരുമാനങ്ങളും ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മസ്‌കിനെ ചോദ്യം ചെയ്ത ജീവനക്കാരനെ പുറത്താക്കിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ട്വീറ്റിലൂടെയാണ് മസ്‌ക് ജീവനക്കാരനെ പുറത്താക്കിയത്.

ട്വിറ്ററിന്റെ ആന്‍ഡ്രോയിഡ് ആപ്പിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ എറിക്കിനെയാണ് മസ്‌ക് പുറത്താക്കിയിരിക്കുന്നത്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിനെക്കുറിച്ച് മസ്‌ക് പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ട്വിറ്റര്‍ വളരെ മന്ദഗതിയിലാണെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളോട് പുതിയ മേധാവി ക്ഷമാപണവും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് എറിക് ട്വിറ്ററിലൂടെ മറുപടിയുമായി എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ ട്വിറ്ററിൽ പരസ്യമായ സംവാദം നടന്നു. എറികിന്റെ മറുപടികൾ മസ്‌കിനെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എറികിനെ പുറത്താക്കിയെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.

കുറച്ചുസമയത്തിന് ശേഷം തന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലേയ്ക്ക് ലോഗിന്‍ ചെയ്യാനാകാത്തതിന്റെ സ്ക്രീന്‍ഷോട്ട് എറിക് പങ്കുവെച്ചിരുന്നു. നിരവധിയാളുകളാണ് എറികിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

നേരത്തെ ചെലവുചുരുക്കലിന്റെ ഭാഗമായി സ്ഥാപനത്തിലെ 50 ശതമാനത്തോളം ജീവനക്കാരെ മസ്‌ക് ആദ്യം പിരിച്ചുവിട്ടിരുന്നു. പിന്നാലെ അയ്യായിരത്തോളം കരാര്‍ ജീവനക്കാരെയും ട്വിറ്റര്‍ പുറത്താക്കി.
യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ഇവരെ പുറത്താക്കിയത്.

കമ്പനിയിലെ ഇമെയില്‍ ആക്‌സസ് ലഭ്യമാകാതെ വന്നതോടെയാണ് പുറത്താക്കപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. ജീവനക്കാരെ പുറത്താക്കിയ വിവരം ഇവരുടെ മാനേജര്‍മാരെപ്പോലും ട്വിറ്റര്‍ അറിയിച്ചിരുന്നില്ല. ഔദ്യോഗിക മെയില്‍ മുഖേന തങ്ങളുടെ ജീവനക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മാനേജര്‍മാരും വിവരം അറിയുന്നത്. തങ്ങളെ പുറത്താക്കിയ വിവരം ചില ജീവനക്കാര്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.


Content Highlights: Elon Musk Seemingly Fires Twitter Employee Via Tweet

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented