ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു, അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി


photo: ap

ഇലോണ്‍ മസ്‌ക് മേധാവിയായി എത്തിയതിന് പിന്നാലെ ട്വിറ്ററില്‍ വന്‍ അഴിച്ചുപണികളാണ് നടന്നുവരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി സ്ഥാപനത്തിലെ 50 ശതമാനത്തോളം ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഇപ്പോഴിതാ അയ്യായിരത്തോളം കരാര്‍ ജീവനക്കാരെയും കൂടി ട്വിറ്റര്‍ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ കരാര്‍ ജീവനക്കാരെ പുറത്താക്കിയതിനെക്കുറിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കമ്പനിയിലെ ഇമെയില്‍ ആക്‌സസ് ലഭ്യമാകാതെ വന്നതോടെയാണ് പുറത്താക്കപ്പെട്ട വിവരം ജീവനക്കാര്‍ അറിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവനക്കാരെ പുറത്താക്കിയ വിവരം ഇവരുടെ മാനേജര്‍മാരെപ്പോലും ട്വിറ്റർ അറിയിച്ചിരുന്നില്ല. ഔദ്യോഗിക മെയില്‍ മുഖേന തങ്ങളുടെ ജീവനക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് മാനേജര്‍മാരും വിവരം അറിയുന്നത്. തങ്ങളെ പുറത്താക്കിയ വിവരം ചില ജീവനക്കാര്‍ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.



ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് എത്തിയതിന് പിന്നാലെ നടത്തുന്ന മാറ്റങ്ങള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. മസ്‌ക് അവതരിപ്പിച്ച പുതുക്കിയ വെരിഫിക്കേഷന്‍ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. പ്രതിമാസം എട്ട് ഡോളര്‍ എന്ന നിലയില്‍ വെരിഫിക്കേഷന്‍ പുതുക്കി അവതരിപ്പിച്ചതിന് പിന്നാലെ വന്‍തോതില്‍ വ്യാജ അക്കൗണ്ടുകള്‍ പെരുകിയിരുന്നു. ഇതോടെ താത്കാലികമായി ഇത് നിര്‍ത്തിവച്ചിരുന്നു.

യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ ഇക്കാലമത്രയും സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആണ് വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക്. ഇത് സൗജന്യമായി നല്‍കുന്നത് നിര്‍ത്തിയ ഇലോണ്‍ മസ്‌ക്, പ്രതിമാസം എട്ട് ഡോളര്‍ നല്‍കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും ലഭിക്കുന്ന ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം അവതരിപ്പിക്കുകയായിരുന്നു. ഇതാണ് കമ്പനിയ്ക്ക് വലിയ തലവേദനയായി മാറിയത്.

Content Highlights: Elon Musk fires around 5000 contract employees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented