ട്വിറ്ററിലെ അവശേഷിക്കുന്ന ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇലോൺ മസ്ക്


കമ്പനിയിലെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ ആനുകൂല്യങ്ങൾ തിരികെക്കൊണ്ടുവരുമെന്നാണ് വിവരങ്ങൾ

ഇലോൺ മസ്ക്| Photo: AP

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ഇലോൺ മസ്കിന്റെ നടപടി ഏറെ വിമർശിക്കപ്പെട്ടിരുന്നു. ആദ്യം 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട മസ്ക് പിന്നാലെ കരാർ ജീവനക്കാരെയും പുറത്താക്കിയിരുന്നു. ആകെ 60 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ഇനി പുറത്താക്കലുകൾ ഉണ്ടാകില്ലെന്ന് ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ട്വിറ്ററിൽ ജോലി തുടരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ഇവരുടെ ജോലിഭാരം ഉയർത്തുകയും മിക്ക ആനുകൂല്യങ്ങളും എടുത്തുകളയുകയും ചെയ്തിരിക്കുകയാണ്.



ജീവനക്കാരുടെ വീടുകളിലേയ്ക്ക് നൽകിപ്പോന്നിരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം, ടീം ആക്ടിവിറ്റികൾക്ക് നൽകിയിരുന്ന ഫണ്ട് ഉൾപ്പടെയുള്ളവ ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഈ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം മസ്ക് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ നിർത്തലാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ സമീപ ഭാവിയിൽത്തന്നെ തിരിച്ചുകൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്.

കമ്പനിയിലെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ ആനുകൂല്യങ്ങൾ തിരികെക്കൊണ്ടുവരുമെന്നാണ് വിവരങ്ങൾ. കൂടാതെ ജീവനക്കാരോട് ഓരോ ആഴ്ചയിലേയും തൊഴിൽ വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിക്കണമെന്ന നിർദേശവും ട്വിറ്റർ നൽകിയിട്ടുണ്ട്.


Content Highlights: Elon Musk cuts perks of remaining Twitter employees

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented