ഇലോൺ മസ്ക് | Photo: AP
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഓ) പ്രശംസയുമായി ഇലോണ്‍ മസ്ക്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാന് പദ്ധതിയ്ക്ക് വേണ്ടി തയ്യാറാക്കുന്ന വികാസ് എഞ്ചിന്റെ മൂന്നാമത് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതിനാണ് മസ്ക് അഭിനന്ദിച്ചത്.
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ നിര്‍മാണ സ്ഥാപനമായ സ്പേസ് എക്സിന്റെയും വാഹന നിര്‍മാണ കമ്പനിയായ ടെസ് ലയുടേയും മേധാവിയാണ് മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ജൂലായ് 14 ന് തമിഴ്നാട്ടിലെ മഗേന്ദ്രഗിരകിയിലുള്ള ഐഎസ്ആര്‍ഒ കേന്ദ്രത്തിലാണ് 240 സെക്കന്റ് നീളുന്ന ലിക്വിഡ് പ്രൊപ്പലന്റ് വികാസ് എഞ്ചിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം നടത്തിയത്. ഗഗന്യാന് പദ്ധതിയ്ക്ക് ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷമം. 2021 ഡിസംബറില്‍ ഗഗന്യാന് വിക്ഷേപണ വാഹനത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണം നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..