പരസ്യക്കാര്‍ പിന്‍വലിയുന്നു; ട്വിറ്ററിന് വന്‍ വരുമാനനഷ്ടം, ആക്ടിവിസ്റ്റുകളിൽ കുറ്റം ചുമത്തി മസ്‌ക്


Elon Musk | Photo: Gettyimages

ജീവനക്കാരില്‍ പകുതിയോളം പേരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. എന്നാല്‍ വ്യാജ വാര്‍ത്തയുടെ വ്യാപനം തടയുന്നതിനുള്ള സംഘത്തില്‍ നിന്നും ചെറിയ തോതിലുള്ള പിരിച്ചുവിടല്‍ മാത്രമാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെ ചില പരസ്യദാതാക്കള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍മാറിയതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

എന്നാല്‍ ആശയവിനിമയം, ഉള്ളടക്ക മേല്‍നോട്ടം, മനുഷ്യാവകാശങ്ങള്‍, മെഷീന്‍ ലേണിംങ് എതിക്‌സ് എന്നിവയുടെ ഉത്തരവാദിത്വമുള്ള ടീമുകളും ഉത്പന്ന, എൻജിനീയറിംഗ് ടീമുകളിലെ ചിലയാളുകളും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ട്വിറ്റര്‍ ജീവനക്കാരുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു.പരസ്യക്കാര്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് കമ്പനി വലിയ രീതിയില്‍ വരുമാന നഷ്ടം നേരിടുന്നതായി മസ്‌ക് തന്നെയാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അതിന് കാരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളാണെന്നാണ് മസ്‌കിന്റെ ആരോപണം. ചൊവ്വാഴ്ച ചില സുപ്രധാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഉള്ളടക്ക മോഡറേഷന്‍ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ മുന്‍നിര പരസ്യദാതാക്കളില്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മസ്‌ക് പറയുന്നു.

പിരിച്ചുവിടലിന് ശേഷം ആഗോളതലത്തില്‍ ട്വിറ്ററില്‍ നിന്നുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഈ കൂട്ടായ്മകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 40 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാവുമ്പോള്‍ കമ്പനിയ്ക്ക മറ്റൊരു വഴിയില്ലെന്നാണ് മസ്ക് പിരിച്ചുവിടലിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. പിരിച്ചുവിടപ്പെട്ട എല്ലാവര്‍ക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.

3700 ഓളം പേരെ അല്ലെങ്കില്‍ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ നടപടികള്‍ ബാധിക്കുമെന്നാണ് വിവരം.

മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ ആളുകളെയാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചത്. എങ്കിലും എൻജിനീയറില്‍ വിഭാഗത്തിലുള്ളവരെയും പിരിച്ചുവിട്ടിട്ടുണ്ട്. മസ്‌കിന്റെ വരവോടെ വിപണിയില്‍ മസ്‌കിന്റെ എതിരാളികളായ പല സ്ഥാപനങ്ങളും ട്വിറ്ററില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. പല പ്രമുഖരും അക്കൗണ്ട് നീക്കം ചെയ്ത് പിന്‍മാറുകയും ചെയ്തു. ജനറല്‍ മോട്ടോര്‍സ്, ജനറല്‍മില്‍സ് തുടങ്ങിയവ അതില്‍ ചിലതാണ്.


Content Highlights: elon musk, twitter lay offs, twitter revenue, advertisers

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented