ട്വിറ്റര്‍ വെരിഫിക്കേഷന് പണമീടാക്കല്‍ അടുത്ത ആഴ്ച മുതല്‍ തുടങ്ങും


Photo:AFP

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ അടുത്തയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കി വാങ്ങാനാവും. പുതിയ സൗകര്യം അതിവേഗം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ നേരിടാനുള്ള മസ്‌കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.

വെരിഫിക്കേഷന്‍ ബാഡ്ജിന് പ്രതിമാസം എട്ട് ഡോളറാണ് ചെലവ്. ഓരോ രാജ്യങ്ങളിലേയും ഉപഭോക്താക്കളുടെ സാഹചര്യം അനുസരിച്ച് ഈ നിരക്കില്‍ മാറ്റം വരും. നിലവില്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള ഉപഭോക്താക്കള്‍ക്ക് ഒന്ന്-രണ്ട് മാസം കൂടി വെരിഫിക്കേഷന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കും. എന്നാല്‍ തുടര്‍ന്ന് സബ്‌സ്‌ക്രിപ്ഷനിലേക്ക് മാറിയില്ലെങ്കില്‍ ബാഡ്ജ് നഷ്ടപ്പെടും.



ട്വിറ്ററിലെ എഡിറ്റ് ബട്ടന്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. നിലവില്‍ 4.99 പ്രതിമാസ നിരക്കുള്ള ട്വിറ്റര്‍ ബ്ലൂ പാക്കേജിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് എഡിറ്റ് ബട്ടന്‍ ലഭിക്കുന്നത്. ഇത് മറ്റ് ഉപഭോക്താക്കള്‍ക്കെല്ലാം സൗജന്യമായി ലഭ്യമാക്കാനാണ് മസ്‌കിന്റെ ആഗ്രഹം എന്നാണ് വിവരം.

മസ്‌കും ഒരു കൂട്ടം ഉപദേശകരും ചേര്‍ന്നാണ് ട്വിറ്ററിന്റെ പ്രവര്‍ത്തന രീതിയിലുള്ള മാറ്റങ്ങളും പുതിയ വരുമാന മാര്‍ഗങ്ങളും അവതരിപ്പിക്കാന്‍ ശ്രമിച്ചുവരുന്നത്.

ട്വിറ്ററിലെ വെരിഫിക്കേഷന്‍ ബാഡ്ജ് നിലനിര്‍ത്തുന്നതിനും എടുക്കുന്നതിനുമായി പണം ചെലവാക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് പല ഉപഭോക്താക്കളും. ഇക്കാര്യം പലരും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബോട്ട് അക്കൗണ്ടുകളും, സ്പാം അക്കൗണ്ടുകളും നേരിടാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ട്വിറ്ററിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സെലിബ്രിറ്റികൾ തുടങ്ങി പ്രമുഖരായ വ്യക്തികള്‍ക്ക് മാത്രമാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് നല്‍കിയിരുന്നത്. ഇവരില്‍ നിന്ന് പണം ഈടാക്കിയിരുന്നില്ല. എന്നാല്‍ പുതിയ പദ്ധതിയിലൂടെ എട്ട് ഡോളറിന് പ്രതിമാസ വരിക്കാര്‍ ആവുന്നവര്‍ക്കെല്ലാം ബ്ലൂ ടിക്ക് വെരിഫിക്കേഷനും ട്വിറ്ററിലെ അധിക സൗകര്യങ്ങളും ഉപയോഗിക്കാനാവും.

പുതിയ മാറ്റങ്ങള്‍ അതിവേഗം അവതരിപ്പിക്കുന്നതിന് ചരുങ്ങിയ സമയപരിധിയാണ് മസ്‌ക് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. അതിന് സാധിക്കാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Elon Musk aims to start charging for Twitter verification soon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented