ഡ്രൈവര്‍മാര്‍ തത്സമയം നിരീക്ഷിക്കപ്പെടണം; വാഹനങ്ങളില്‍ വേണം ഇഎല്‍ഡി സംവിധാനം


വാഹനത്തിൽ സ്ഥാപിച്ച ഇഎൽഡി ഉപകരണം | Photo: twitter.com/BergsCyrax

അപകടം കുറയ്ക്കാന്‍ കാനഡയെയും യുഎസിനേയും മാതൃകയാക്കിക്കൂടേ?

ലിയ വാഹനാപകടങ്ങള്‍ നടക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ ഗതാഗത സംവിധാനങ്ങളുടെ പോരായ്മകള്‍ ചര്‍ച്ചയാവാറുള്ളത്. വാഹനങ്ങളുടെ നിര്‍മിതിയിലെ പോരായ്മകളും, ഡ്രൈവര്‍മാരുടെ രീതികളും, ഗതാഗത നിയമങ്ങളും, നിയമപാലന സംവിധാനങ്ങളുമെല്ലാം ആ സമയം ചോദ്യം ചെയ്യപ്പെടും.

ഇന്ത്യയില്‍ സാങ്കേതിക വിദ്യ വളരെ യേറെ മുന്നോട്ട് പോയിട്ടും ഒട്ടും സ്മാര്‍ട് ആകാന്‍ ശ്രമിക്കാത്ത മേഖലകളിലൊന്നാണ് പൊതുഗതാഗതം. നമ്മുടെ നാട്ടിലെ റോഡുകളിലോടുന്ന വാഹനങ്ങള്‍ നിയമങ്ങള്‍ പാലിച്ചാണോ യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളൊന്നും തന്നെയില്ല എന്ന് പറയേണ്ടിവരും. വഴിനീളെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിലുടെ നിരീക്ഷിച്ച് എത്രത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നുണ്ട്?കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങളില്‍ എപ്പോഴും മാതൃകയാക്കാറുള്ളത് പാശ്ചാത്യ രാജ്യങ്ങളെയാണ്. സാങ്കേതിക വിദ്യ ഇത്രയേറെ വികാസം എത്തിയിട്ടില്ലാത്ത കാലത്ത് പോലും അച്ചടക്കമുള്ള ഡ്രൈവിങ് സംസ്‌കാരത്തിന്റെ പേരില്‍ ഈ രാജ്യങ്ങള്‍ ശ്രദ്ധേയമാണ്.

വടക്കാഞ്ചേരിയിലുണ്ടായ ബസ് അപകടത്തിന് പിന്നാലെ നമ്മുടെ നാട്ടില്‍ ഗതാഗത സംവിധാനങ്ങളുടെ വൈകല്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഒട്ടു അച്ചടക്കമില്ലാത്ത ഡ്രൈവറാണ് അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് എന്ന് അയാളെ കുറിച്ചുള്ള വാര്‍ത്തകളിലൂടെ നമുക്കറിയാം. ഒരു വേളാങ്കണ്ണിയാത്ര കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഡ്രൈവറും ബസും കുട്ടികളുമായി വിനോദയാത്രയ്ക്കിറങ്ങിയത്. ഈ അച്ചടക്കമില്ലായ്മയെ എങ്ങനെ നിയന്ത്രിക്കാനാവുക ?

മാതൃകയാക്കാം കാനഡയെയും യുഎസിനേയും

വിശ്രമമില്ലാത്ത ഡ്രൈവിങ് അപകടമാണെന്ന തിരിച്ചറിവാണ് യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളെ ഇഎല്‍ഡി നിയമങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് നയിച്ചത്. ട്രക്കുകള്‍ പോലുള്ള വാണിജ്യ വാഹനങ്ങളുടെയും അതിലെ ഡ്രൈവര്‍മാരുടേയും സുരക്ഷയ്ക്കായി 2017 ഡിസംബര്‍ 18 മുതല്‍ യുഎസ് വാണിജ്യ വാഹനങ്ങളില്‍ ഇലക്ട്രോണിക് ലോഗിങ് ഡിവൈസ് അഥവാ ഇഎല്‍ഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2021 ജൂണ്‍ 12 മുതല്‍ കാനഡയിലും ട്രക്ക് ഡ്രൈവര്‍മാര്‍ ഇഎല്‍ഡി ഉപയോഗിക്കണമെന്ന് നിര്‍ബന്ധമാണ്.

എന്താണ് ഇലക്ട്രോണിക് ലോഗ് ഡിവൈസ്

ഒരു വാണിജ്യ വാഹനത്തിന്റെ ഡ്രൈവര്‍ അയാളുടെ ജോലിയും വാഹനത്തിന്റെ ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിവെക്കുന്ന സംവിധാനമാണിത്.

കാനഡയിലെ നിയമം അനുസരിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍ അവരുടെ ജോലി സമയത്ത് എത്രനേരം വാഹനം ഓടിക്കണം എന്ന് നിബന്ധനയുണ്ട്. ഇതനുസരിച്ച് ഡ്രൈവര്‍ക്ക് ഒരുദിവസം 13 മണിക്കൂറില്‍ കൂടുതല്‍ വാഹനം ഓടിക്കാന്‍ പാടുള്ളതല്ല. ഈ സമയ പരിധിയ്ക്ക് ശേഷം നിര്‍ബന്ധമായും 10 മണിക്കൂര്‍ ഇടവേളയെടുത്ത് വിശ്രമിക്കണം. ഇങ്ങനെ ഒരു ദീര്‍ഘദൂര വാഹനം ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍ എത്രനേരം ഉറങ്ങണം എത്രനേരം വാഹനം ഓടിക്കണം, എത്രനേരം അവധിയെടുക്കണം തുടങ്ങിയ കാര്യങ്ങളടക്കം പലവിധ ആവശ്യങ്ങള്‍ക്കായി വാഹനം എത്രനേരം നിര്‍ത്തിയിടുന്നു എപ്പോഴെല്ലാമാണ് യാത്ര ചെയ്യുന്നത്. തുടങ്ങി യാത്രയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ഇഎല്‍ഡി സംവിധാനം വഴി റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ഈ നിയമങ്ങള്‍ അനുസരിച്ച് ഡ്രൈവറുടെ ജോലി സമയം ക്രമീകരിച്ച് നല്‍കേണ്ടത് അതാത് സ്ഥാപനങ്ങളോ തൊഴിലുടമയോ ആണ്.

വാഹനങ്ങളില്‍ ഇതിനായി ഇഎല്‍ഡി ഉപകരണം സ്ഥാപിക്കണം. ഡ്രൈവര്‍ വാഹനം ഓടിച്ച് തുടങ്ങുന്നതിന് മുമ്പ് ഇഎല്‍ഡി ഉപകരണത്തില്‍ ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് വാഹനത്തെ ഇഎല്‍ഡി സംവിധാനം പിന്തുടര്‍ന്നുകൊണ്ടിരിക്കും. പിന്നീട് വാഹനം നിര്‍ത്തിയിടുമ്പോഴും വിശ്രമിക്കുമ്പോഴും ഉറങ്ങാന്‍ പോവുമ്പോഴുമെല്ലാം ഇതില്‍ രേഖപ്പെടുത്തണം. ഒരു ഡ്രൈവര്‍ എത്രനേരം വാഹനം ഓടിക്കുന്നുണ്ട് എന്നുള്ളത് ഈ സംവിധാനം കൃത്യമായി രേഖപ്പെടുത്തുകയും അതുവഴി ഡ്രൈവറുടെയും വാഹനത്തിന്റേയും സുരക്ഷയുറപ്പാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇടവേളകളില്‍ കൃത്യമായി ഉറങ്ങാത്തതിനാലും ശരിയായി വിശ്രമിക്കാത്തതിനാലുമെല്ലാം ഡ്രൈവര്‍മാര്‍ ഉറങ്ങിയതുകൊണ്ടുള്ള അപകടങ്ങള്‍ സംഭവിക്കാറുണ്ട് എന്ന വസ്തുത തള്ളിക്കളയുന്നില്ല. എങ്കിലും ഡ്രൈവിങില്‍ കൃത്യമായ ക്രമവും അച്ചടക്കവും പാലിക്കാന്‍ ഇത്തരം നിര്‍ബന്ധിത സംവിധാനങ്ങള്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.

നമ്മുടെ നാട്ടിലെ ദീര്‍ഘദൂര വാഹന യാത്രകളിലും ഇഎല്‍ഡി വേണം

ഡ്രൈവര്‍മാര്‍ക്ക് എത്രനേരം വാഹനം ഓടിക്കാമെന്നും എത്ര അവധിയെടുക്കാമെന്നുമുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. എന്നാല്‍ ഇത് ശരിയായി പാലിക്കപ്പെടുന്നില്ല. രണ്ട് ദിവസത്തെ ഡ്യൂട്ടി സമയം ഒന്നിച്ചെടുത്ത് രണ്ട് ദിവസത്തെ അവധി സമയം ഒന്നിച്ചെടുക്കുന്ന രീതിയെല്ലാം നമ്മുടെ നാട്ടിലെ ബസ് ഡ്രൈവര്‍മാര്‍ ചെയ്യാറുണ്ട്. രണ്ട് ഡ്രൈവര്‍മാര്‍ വാഹനത്തിലുണ്ടാവുന്നതും അവര്‍ കൃത്യമായ ഇടവേളയില്‍ മാറി വാഹനം ഓടിക്കുന്നുണ്ടെന്നും വിശ്രമിക്കുന്നുണ്ടോന്നുമെല്ലാം എങ്ങനെയാണ് നമ്മുടെ അധികൃതര്‍ ഉറപ്പുവരുത്തുന്നത്? അത് നിരീക്ഷിക്കാന്‍ എന്ത് സംവിധാനമാണുള്ളത്? അവിടെയാണ് ഇഎല്‍ഡി പോലുള്ള നൂതന സംവിധാനങ്ങളുടെ ഉപയോഗത്തിന്റെ പ്രാധാന്യമേറുന്നത്.


Content Highlights: electronic logging devices use in india kerala for driver security

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented