ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യ; ഇലക്ട്രിക് കാര്‍ ചാര്‍ജാകും അഞ്ചുമിനിറ്റില്‍


Photo: Gettyimages

വാഷിങ്ടണ്‍: ഭാവി ബഹിരാകാശദൗത്യങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററി അതിവേഗം ചാര്‍ജുചെയ്യാം. നാസയുടെ സഹായത്തോടെ അമേരിക്കയിലെ പജ്യൂ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ഫ്‌ളോ ബോയിലിങ് ആന്‍ഡ് കണ്‍ഡന്‍സേഷന്‍ എക്‌സ്പിരിമെന്റ് (എഫ്.ബി.സി.ഇ.) ആണ് ഇതിനുള്ള സാധ്യത തുറന്നിടുന്നത്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഭാരരഹിത അന്തരീക്ഷത്തില്‍ ദ്രവസംവഹന, താപകൈമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണിത്. ഊര്‍ജകൈമാറ്റത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും താപനില നിയന്ത്രിക്കാനും ഇതുസഹായിക്കും.എഫ്.ബി.സി.ഇ.ക്ക് ഭൂമിയിലും പ്രായോഗികഗുണങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. അതില്‍ ഏറ്റവുംപ്രധാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്. ചാര്‍ജിങ്ങിനെടുക്കുന്ന അമിതസമയവും ചാര്‍ജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയുമാണ് ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തുന്നത്. അഞ്ചുമിനിറ്റുകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ ഇതിനൊരു പരിഹാരമായേക്കും.

Content Highlights: electric car charging within five minutes

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented