ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനും കിട്ടിയത് 'ചാകര'; ഇന്ത്യക്കാര്‍ പൊടിച്ചത് 32,000 കോടിയിലേറെ രൂപ


64 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്‌ളിപ്കാട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 24 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ആമസോണ്‍ ആണ് തൊട്ടുപിന്നില്‍.

Photo: Amazon, Flipkart

മുംബൈ: ഉത്സവകാല വില്‍പനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നടന്നത് 32000 കോടി രൂപയുടെ വില്‍പന. മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ ഉല്‍പ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. കോവിഡ് കാലത്തും വന്‍ വില്‍പനയാണ് ഓണ്‍ലൈന്‍ വിപണിയ്ക്കുണ്ടായിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

64 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്‌ളിപ്കാർട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 24 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ആമസോണ്‍ ആണ് തൊട്ടുപിന്നില്‍.

ഈ പ്ലാറ്റ്‌ഫോമുകളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ ഓരോ മണിക്കൂറിലും 68 കോടി രൂപയുടെ സ്മാര്‍ട്‌ഫോണുകള്‍ വിറ്റഴിക്കപ്പെട്ടു എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്‌സീര്‍ പുറത്തുവിടുന്ന കണക്ക്.

BUY NOW: Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Jet Black)

അത്യാകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുകളും വാഗ്ദാനം ചെയ്താണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേ സെയിലും സംഘിപ്പിക്കപ്പെട്ടത്. സ്മാര്‍ട്‌ഫോണുകളും ഗൃഹോപകരണങ്ങളും ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ആമസോണില്‍ ഇപ്പോഴും ഡീലുകളും ഓഫറുകളും തുടരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓണ്‍ലൈന്‍ വില്‍പന 20 ശതമാനം വര്‍ധിച്ചു. ഉപഭോക്താക്കളില്‍ 61 ശതമാനവും ടയര്‍ 2 പ്രദേശത്തുള്ളവരാണ്.

BUY NOW: Redmi Earbuds 2C in-Ear Truly Wireless Earphones with Environment Noise Cancellation, 12hrs Battery Life & IPX4 Splash Proof

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമുണ്ടായെങ്കിലും ഫാഷന്‍ ഉത്പന്നങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ധിച്ചു. ഇതിനായി വിലകുറഞ്ഞ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മീഷോയും ഈ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented