ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഞായറാഴ്ച പുറത്തുവിട്ടു. വിക്രം ലാന്ററിന്റെ എല്‍14 ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഓഗസ്റ്റ് മൂന്നിന് പകര്‍ത്തിയവയാണ് ചിത്രങ്ങള്‍. 

978 കോടി രൂപ മുതല്‍ മുടക്കില്‍ ഇന്ത്യയാരംഭിച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ്. 

ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കുന്നുണ്ട്. ഓഗസ്റ്റ് ആറിനാണ് ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാമത് ഭ്രമണമണ പഥം ഉയര്‍ത്തല്‍ നടക്കുക. 

നിലവില്‍ ഭൂമിയില്‍ നിന്നും  277 കി.മി x 89472 കിമി അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് സഞ്ചരിക്കുന്നത്. 

ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം 3
ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം. Image: ISRO/Twitter

ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം 2
ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം. Image: ISRO/Twitter

ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം 4
ചന്ദ്രയാൻ രണ്ട് പകർത്തിയ ഭൂമിയുടെ ചിത്രം. Image: ISRO/Twitter