മുംബൈ: ഉത്സവകാല വില്‍പനമേളയിലൂടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നടന്നത് 32000 കോടി രൂപയുടെ വില്‍പന. മൊബൈല്‍ ഫോണുകള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ ഉല്‍പ്പടെയുള്ളവയാണ് വിറ്റഴിക്കപ്പെട്ടവയില്‍ ഭൂരിഭാഗവും. കോവിഡ് കാലത്തും വന്‍ വില്‍പനയാണ് ഓണ്‍ലൈന്‍ വിപണിയ്ക്കുണ്ടായിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. 

64 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഫ്‌ളിപ്കാർട്ടിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. 24 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ആമസോണ്‍ ആണ് തൊട്ടുപിന്നില്‍. 

ഈ പ്ലാറ്റ്‌ഫോമുകളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ ഓരോ മണിക്കൂറിലും 68 കോടി രൂപയുടെ സ്മാര്‍ട്‌ഫോണുകള്‍ വിറ്റഴിക്കപ്പെട്ടു എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ്‌സീര്‍ പുറത്തുവിടുന്ന കണക്ക്.

BUY  NOW: Noise Buds VS103 - Truly Wireless Earbuds with 18-Hour Playtime, HyperSync Technology, Full Touch Controls and Voice Assistant (Jet Black)

അത്യാകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുകളും വാഗ്ദാനം ചെയ്താണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ളിപ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേ സെയിലും സംഘിപ്പിക്കപ്പെട്ടത്. സ്മാര്‍ട്‌ഫോണുകളും ഗൃഹോപകരണങ്ങളും ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കുന്ന വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിച്ചതും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ആമസോണില്‍ ഇപ്പോഴും ഡീലുകളും ഓഫറുകളും തുടരുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള ഓണ്‍ലൈന്‍ വില്‍പന 20 ശതമാനം വര്‍ധിച്ചു. ഉപഭോക്താക്കളില്‍ 61 ശതമാനവും ടയര്‍ 2 പ്രദേശത്തുള്ളവരാണ്.

BUY NOW: Redmi Earbuds 2C in-Ear Truly Wireless Earphones with Environment Noise Cancellation, 12hrs Battery Life & IPX4 Splash Proof

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമുണ്ടായെങ്കിലും ഫാഷന്‍ ഉത്പന്നങ്ങളുടെ ആവശ്യം ഈ വര്‍ഷം വര്‍ധിച്ചു. ഇതിനായി വിലകുറഞ്ഞ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മീഷോയും ഈ സീസണില്‍ കാര്യമായ നേട്ടമുണ്ടാക്കി.