photo: @NewsIADN
ശത്രുക്കളുടെ താവളങ്ങളിലേയ്ക്ക് രഹസ്യമായി എത്താനാകുന്ന 'റിമോട്ട് നിയന്ത്രിത എലികള്‍' ഇന്ത്യന്‍ സായുധ സേനയ്ക്ക് ലഭ്യമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള 'അനിമല്‍ സൈബോര്‍ഗുകളുടെ' വികസന പ്രവര്‍ത്തനങ്ങളിലാണ് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) അസിമ്മെട്രിക് ടെക്നോളജീസ് ലാബ്.
ഇലക്ട്രോണിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഒരു ജീവനുള്ള മൃഗത്തിന്റെ മേല്‍ ഘടിപ്പിച്ച് ആ മൃഗത്തിന് സാധാരണയിലും അധികമായ കഴിവുകള്‍ നല്‍കിയാണ് അനിമല്‍ സൈബോര്ഗുകളെ നിര്‍മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മറ്റും ഇത്തരത്തില്‍ നിര്‍മിച്ച മനുഷ്യ സൈബോര്ഗുകളെ കഥാപാത്രമാക്കിയിട്ടുണ്ട്.
ഗവേഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ആനിമല്‍ സൈബോര്ഗുകളെ ഉപയോഗിച്ച് വരുന്നുണ്ട്. അതേസമയം, ജീവികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെതിരെ ചില മൃഗാവകാശ പ്രവര്‍ത്തകര്‍ ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഒരു വര്‍ഷം മുമ്പ് തന്നെ ആരംഭിച്ച പ്രോജക്ടാണിത്. നിലവില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയിലൂടെ എലികളുടെ ശരീരത്തില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുന്നു.
തുടര്‍ന്ന് ഇവയെ റിമോട്ടിലൂടെ നിയന്ത്രിക്കാനാകുന്നു. തിരിയാനും നില്‍ക്കാനും ചലിക്കാനും ഒക്കെയുള്ള സിഗ്നലുകള്‍ മൃഗങ്ങളുടെ തലച്ചോറിലേയ്ക്ക് അയക്കുന്നു. ആനിമല്‍ സൈബോര്ഗായി ഉപയോഗിക്കാന്‍ ഏറ്റവും ഉചിതം എലികളാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും വേഗത്തില്‍ പായാനും പടികള്‍ കയറാനും ഒക്കെ എലികള്‍ക്ക് സാധിക്കുന്നു.
ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു ടെക്നോളജിയുടെ ഭാഗമാകുന്നത്. ചില വിദേശ രാജ്യങ്ങളില്‍ ഈ ടെക്നോളജി നേരത്തെ ഉപയോഗിച്ച് വരുന്നുണ്ട്.
Content Highlights: DRDO Developing Remote Controlled rats
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..