Elon musk and Parag Agrawal | Photo: Gettyimages, Ap
ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയ വിവരം പുറത്തു വന്നതിന് പിന്നാലെയാണ് ഫോളോവര്‍മാരോടൊരു ചോദ്യവുമായി അദ്ദേഹം രംഗത്തെത്തിയത്. നിങ്ങള്‍ എഡിറ്റ് ബട്ടന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു മസ്‌കിന്റെ ചോദ്യം. ട്വിറ്റര്‍ പോള്‍ ആയാണ് ഈ ചോദ്യം പങ്കുവെച്ചത്.
ട്വിറ്റര്‍ ഉപഭോക്താക്കളുടെ ഏറെ കാലമായുള്ള ആവശ്യമാണ് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം. പിഴവുകള്‍ പറ്റിയ ട്വീറ്റുകള്‍ നീക്കം ചെയ്ത് പുതിയത് പോസ്റ്റ് ചെയ്യുകയല്ലാതെ നിലവില്‍ വേറെ വഴിയില്ല.
അതിനിടയിലാണ് ഏപ്രില്‍ ഒന്നിന് തങ്ങള്‍ എഡിറ്റ് ബട്ടന്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചത്. വിഡ്ഢിദിനത്തില്‍ പങ്കുവെച്ച ട്വീറ്റ് എഡിറ്റ് ബട്ടന് വേണ്ടിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി.
അതിനിടയിലാണ് എഡിറ്റ് ബട്ടന്‍ വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഇലോണ്‍ മസ്‌കിന്റെ പോള്‍ ട്വീറ്റ്. അതേസമയം, മസ്‌കിന്റെ ഫോളോവര്‍മാര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഈ പോളിന് മറുപടി നല്‍കി. ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാള്‍. 'ഈ പോളിന്റെ പരിണിത ഫലങ്ങള്‍ പ്രധാനമാണ്. സൂക്ഷിച്ച് വോട്ട് ചെയ്യുക.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മസ്‌കിന്റെ ഫോളോവര്‍മാരും ഈ ട്വീറ്റിന് ഗൗരവതരമായ മറുപടികള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: എഡിറ്റ് ബട്ടന്‍ നല്‍കാം, എന്നാല്‍ രണ്ട് വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി വേണം. അഞ്ച് മിനിറ്റ് നേരത്തേക്ക് മാത്രമേ എഡിറ്റ് ബട്ടന്‍ ലഭ്യമാകാവൂ, എഡിറ്റ് ചെയ്തിന് ശേഷം എഡിറ്റ് ചെയ്ത കാര്യം അറിയിച്ചുകൊണ്ടുള്ള ലിങ്ക് പ്രദര്‍ശിപ്പിക്കണം. ഇതുവഴി ട്വീറ്റ് ചെയ്തയാള്‍ക്ക് ചെറിയ പിഴവുകള്‍ തിരുത്താനും ഫോളോവര്‍മാര്‍ക്ക് ആ വിവരം അറിയാനും സാധിക്കും. ഇത് യുക്തിപരമായ മറുപടിയാണെന്ന് മസ്‌ക് മറുപടി നല്‍കുകയും ചെയ്തു.
ഇതുവരെ 73.4 ശതമാനം പേര്‍ എഡിറ്റ് ബട്ടണ്‍ വേണം എന്നാണ് മറുപടി നല്‍കിയത്. നേരത്തെ ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചും മസ്‌ക് ജനങ്ങളോട് ചോദിച്ചിരുന്നു. ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം പാലിക്കപ്പെടുന്നുണ്ടോ എന്നായിരുന്നു ചോദ്യം 70 ശതമാനത്തിലേറെ പേര്‍ ഇല്ല എന്നാണ് മറുപടി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മസ്‌ക് ട്വിറ്ററിന്റെ ഓഹരി സ്വന്തമാക്കിയതായ വാര്‍ത്ത പുറത്തുവന്നത്.
Content Highlights: elon musk, twitter, Parag agrawal, Tweet edit button
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..