Image: Mathrubhumi
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി സഹകരിച്ച് പുതിയ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍. മൊബൈല്‍ ഡാറ്റയ്‌ക്കൊപ്പം ഒരു വര്‍ഷത്തെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ഉപയോക്താവിന് ലഭിക്കും.
401 രൂപയുടെ പ്ലാനിലാണ് ഈ ആനുകൂല്യം ലഭിക്കുക. ബോളിവുഡ് സിനിമകളും മൊഴിമാറ്റം ചെയ്ത ഹോളിവുഡ് സിനിമകളും ഹോട്ട്‌സ്റ്റാര്‍ സ്‌പെഷലുകളും സ്‌പോര്‍ട്‌സ് ലൈവ് സ്ട്രീമിങും വിഐപി പ്ലാനില്‍ ആസ്വദിക്കാം.
28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ 3ജിബി അധിക ഡാറ്റയും ലഭിക്കും. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ഈ റീച്ചാര്‍ജ് ചെയ്യാം.
ഈ മാസമാണ് ഹോട്ട്‌സ്റ്റാര്‍ സേവനം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്ന പേരിലേക്ക് മാറ്റിയത്. ആപ്പില്‍ പ്രത്യേകം ഡിസ്‌നി പ്ലസ് ടാബും നല്‍കിയിട്ടുണ്ട്. ഇതില്‍ ഡിസ്‌നിയുടെ സിനിമകളും കാര്‍ട്ടൂണുകളും ടിവി പരിപാടികളും കാണാം. ഹോട്ട് സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന് പുറമെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ഇതിലുണ്ട്.
പ്രീമിയം വരിക്കാരാവാന്‍ 1499 രൂപയാണ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത്. എന്നല്‍ വിഐപി സബ്‌സ്‌ക്രിപ്ഷന് 399 രൂപയാണ് ചിലവ്.
അങ്ങനെ വരുമ്പോള്‍ 401 രൂപയുടെ പ്ലാനില്‍ 399 രൂപയുടെ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ കിഴിച്ചാല്‍ കേവലം രണ്ട് രൂപയ്ക്കാണ് എയര്‍ടെല്‍ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പ്ലാന്‍ ഏറെ ആകര്‍ഷകമാവുന്നത്. എന്നാല്‍ ഈ റീച്ചാര്‍ജില്‍ ഡാറ്റ മാത്രമേ ലഭിക്കൂ. അണ്‍ലിമിറ്റഡ് കോള്‍ എസ്എംഎസ് പോലുള്ളവ ലഭിക്കില്ല.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..