ഡിജിറ്റൽ വിവരസംരക്ഷണം പിഴ 500 കോടിയിൽ നിൽക്കില്ല


​​​​​​​ ഷൈൻ മോഹൻ

Representational Image | Photo: Gettyimages

ന്യൂഡൽഹി: വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തുന്നവർക്ക് പരമാവധി 500 കോടിരൂപ വരെയാണ് പിഴ ചുമത്തുകയെന്ന് പുതിയ ഡിജിറ്റൽ വ്യക്തിഗതവിവരസംരക്ഷണബില്ലിൽ പറയുന്നുണ്ടെങ്കിലും ഭാവിസാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ വർധന വരുത്തിയേക്കും.

നിയമനടപടിയിൽനിന്ന് സർക്കാരിനും ഇളവുണ്ടാവില്ല. കഴിഞ്ഞവർഷം പാർലമെന്റിൽ അവതരിപ്പിച്ച് പിൻവലിച്ച ബിൽപ്രകാരം വിവരം ചോരാൻ ഉത്തരവാദികളായ കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ നാലുശതമാനമോ 15 കോടിയോ ഏതാണ് വലുത് അത്രയുമായിരുന്നു പരമാവധി പിഴ. പുതുക്കിയ ബില്ലിൽ പിഴ 500 കോടി വരെയാക്കിയെങ്കിലും നാലുശതമാനത്തിന്റെ വ്യവസ്ഥ എടുത്തുകളഞ്ഞത് സങ്കീർണതകൾ കുറയ്ക്കാനാണെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഒരു കമ്പനിക്ക് പലയിടത്തായി ഉപകമ്പനികളും മറ്റുമുണ്ടാകാം. അവരുടെയെല്ലാം വിറ്റുവരവിന്റെ കണക്കെടുക്കുന്നത് പ്രായോഗികമായി സങ്കീർണതയുണ്ടാക്കും.വിവരസംരക്ഷണവുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും തീർപ്പാക്കുക മാത്രമാണ് ഡേറ്റാ പ്രൊട്ടക്‌ഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ കർത്തവ്യം. അവർക്ക് മറ്റ് നിയന്ത്രണാധികാരങ്ങളില്ല. ബോർഡിന്റെ ചെയർമാനോ അംഗങ്ങളോ ആരെല്ലാമാകുമെന്നോ അതിന് ഏതെല്ലാം സ്ഥലങ്ങളിൽ ബ്രാഞ്ചോ ബെഞ്ചോ ഉണ്ടാകുമോയെന്നോ ഇപ്പോൾ പറയാനാവില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

വിവരങ്ങൾ വിശ്വസ്തരാജ്യങ്ങളിലേക്കുമാത്രം

പൗരരുടെ വിവരങ്ങൾ വിശകലനത്തിനായി വിദേശരാജ്യത്തേക്ക്‌ അയക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വിശ്വസ്തരാജ്യങ്ങളിലേക്കുമാത്രമേ വിവരങ്ങൾ അയക്കാവൂ. ഏതെല്ലാമാണ് വിശ്വസ്തരാജ്യങ്ങളെന്നത് സർക്കാർ കാലാകാലങ്ങളിൽ തീരുമാനിക്കും.

വിവരസംരക്ഷണത്തിൽ വീഴ്ചവരുത്തുന്ന ഭീമൻകമ്പനികൾക്ക് 500 കോടിരൂപ പിഴ എന്നത് നിസ്സാരതുകയാണെന്ന വാദവുമുണ്ട്. വിവരം ദുരുപയോഗംചെയ്ത് പതിനായിരക്കണക്കിന് കോടിയുടെ നേട്ടമുണ്ടാക്കിയ കമ്പനിക്കാണ് 500 കോടി പിഴ ചുമത്തുന്നതെങ്കിൽ എന്തുകാര്യമെന്നാണ് ചോദ്യമുയർന്നത്. എന്നാൽ, ഒരുപരാതിയുമായി ബന്ധപ്പെട്ട സംഭവത്തിനാണ് 500 കോടിയെന്ന് സർക്കാർ വിശദമാക്കി. നിയമലംഘനമുണ്ടായെന്ന് ആയിരം പരാതി തെളിഞ്ഞാൽ ഓരോന്നിനും 500 കോടിവീതം പിഴചുമത്താം. കൂടാതെ, 500 കോടി അവസാനവാക്കല്ലെന്നും ഭാവിയിൽ പിഴത്തുക വർധിപ്പിക്കാവുന്നതാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

അനാവശ്യസന്ദേശങ്ങൾ തടയാമോ?

വ്യക്തിയുടെ സമ്മതമില്ലാത്ത കാര്യങ്ങൾക്ക് അയാളുടെ വിവരം ഉപയോഗിക്കാനാവില്ല. അതായത്, ഒരു സൂപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലടയ്ക്കാനായി വാങ്ങുന്ന ഫോൺ നമ്പറിലേക്ക് അവരുടെ പരസ്യസന്ദേശങ്ങൾ സമ്മതംവാങ്ങാതെ അയച്ചാൽ നിയമനടപടി നേരിടേണ്ടിവരും. ഡിജിറ്റൽരൂപത്തിലുള്ള വിവരങ്ങൾമാത്രമാണ് നിയമത്തിനുകീഴിൽ വരുക.

Content Highlights: digital data protection penalty may be more than 500 crore

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented