Illustration: Aksm
മെറ്റാ പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ റഷ്യയില്‍ വിപിഎന്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നതിന് വേണ്ടിയാണ് വിപിഎന്‍ ഉപയോഗിക്കുന്നത്.
തിങ്കളാഴ്ച മുതലാണ് റഷ്യയില്‍ ഇന്‍സ്റ്റാഗ്രാമിനും വിലക്ക് തുടങ്ങിയത്. റഷ്യന്‍ പ്രസിഡന്റിനും സൈന്യത്തിനും എതിരെ വധഭീഷണി മുഴക്കുന്നതിന് ഫെയ്‌സ്ബുക്ക് പരസ്യമായി അനുവാദം കൊടുത്തതോടെയാണ് ഇന്‍സ്റ്റാഗ്രാമിനും റഷ്യ വിലക്ക് പ്രഖ്യാപിച്ചത്. റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിനെ നേരത്തെ തന്നെ നിരോധിച്ചിരുന്നു.
ഇന്‍സ്റ്റാഗ്രാം കൂടി നിരോധിക്കപ്പെട്ടതോടെയാണ് രാജ്യത്ത് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് സേവനങ്ങളുടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ കൂടിയത്.
യുക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ വിവിധ രീതിയില്‍ ഉപരോധം കടുപ്പിച്ചിട്ടുണ്ട്.
നേരത്തെ തന്നെ കടുത്ത ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് റഷ്യ. അക്കാരണം കൊണ്ടു തന്നെ വിപിഎന്‍ സേവനങ്ങള്‍ക്ക് അവിടെ വലിയ പ്രചാരമുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി വിപിഎന്‍ സേവനങ്ങള്‍ റഷ്യ നിരോധിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും അവയെ തടയാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല.
Content Highlights: russia ukraine war, meta ban in russia, facebook ban in russia
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..