ഫോൺ സ്വന്തമാക്കാൻ ആഗ്രഹമില്ലാത്തവരാരുണ്ട്. വിലയേറിയ വസ്തുവെന്ന നിലയിൽ ഐഫോണുകൾ സ്വന്തമാക്കാൻ മോഷണങ്ങൾ പോലും നടത്തുന്നു. അത്തരത്തിൽ ഒരു സംഭവമാണ് ചൈനയിൽ നടന്നത്. മോഷണം നടത്തിയതാകട്ടെ ഒരു ഇകൊമേഴ്സ് സ്ഥാപനത്തിന്റെ ഡെലിവറി സ്റ്റാഫ്.

ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ ഗുയ്യാങിലാണ് സംഭവം, ആപ്പിളിന്റെ ഒരു അംഗീകൃത വിതരണ സ്ഥാപനത്തിലേക്ക് 12 ഐഫോൺ മാക്സ് പ്രോ ഫോണുകൾ എത്തിക്കുന്നതിനാണ് ടാങ് എന്നയാളെ മെയ്തുവാൻ-ദ്യാൻപിങ് എന്ന ഒരു ഷോപ്പിങ് കമ്പനി ചുമതലപ്പെടുത്തിയത്.

14 ഐഫോൺ 12 പ്രോ മാക്സ് യൂണിറ്റുകൾ കൈപ്പറ്റിയ ടാങ് ഈ ഓർഡറുകൾ റദ്ദാക്കുകയും ജോലിയിൽ വീഴ്ച വരുത്തിയതിന് സിഎൻവൈ 10 നൽകുകയും ചെയ്തു. എന്നാൽ ഫോണുകൾ തിരകെ നൽകാതെ അവയുമായി മുങ്ങുകയായിരുന്നുവെന്ന് ഒരു ചൈനീസ് പ്രസിദ്ധീകരണമായ മൈഡ്രൈവേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 1,80,000 യുവാൻ വില വരുന്ന ഫോണുകളാണ് ടാങിന്റെ കയ്യിലുണ്ടായിരുന്നത്. ഇത് ഏകദേശം 18 ലക്ഷം രൂപ വരും. മോഷണത്തിന് ശേഷം ഇയാൾ ഒളിവിലായി. ആർക്കും തന്നെ ഇയാളെ ബന്ധപ്പെടാനായില്ല.

മോഷണത്തിന് ശേഷം ആംഡബര ജീവിതം ആസ്വദിക്കുകയായിരുന്നു ഇയാൾ. ചിലഫോണുകൾ വിറ്റ് പണമാക്കി. ചിലത് കടം വീട്ടാൻ സുഹൃത്തുക്കൾക്ക് നൽകി.

ഒരു ലോട്ടറിയടിച്ചയാളെ പോലെയായിരുന്നു ഇയാൾ ജീവിച്ചത്. ഒരു ബിഎംഡബ്ല്യൂ കാർ വൻ തുകയ്കത്‌ക്ക് വാടകയ്ക്കെടുത്ത് കറങ്ങിയടിച്ചു. വിലകൂടിയ വസ്ത്രങ്ങൾ വാങ്ങി ധരിച്ചു.

എങ്കിലും ഈ ആംഡംബര ജീവിതം വളരെ കുറച്ചു നാളെ നീണ്ടു നിന്നുള്ളൂ. ടാങ് വിറ്റ നാല് ഫോണുകൾ ബാക്കിയുള്ള പത്ത് ഫോണുകളും പോലീസ് കണ്ടെത്തി. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ നടക്കുകയാണ്.

Content Highlights:Delivery guy runs away with iPhone 12 Pro Max units, becomes rich