ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത് ഡല്‍ഹി എയിംസിലെ അഞ്ച് സെര്‍വറുകള്‍: പിന്നില്‍ ചൈനീസ് ബന്ധമെന്ന് സംശയം


എയിംസ് | photo: twitter/ aiims

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത് പ്രധാനമായും അഞ്ച് സെര്‍വറുകളെന്നാണ് കണ്ടെത്തല്‍. ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അപഹരിക്കപ്പെട്ടതിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് കരുതുന്നു.

പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം. നവംബര്‍ 23-നാണ് എയിംസ് സെര്‍വറില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പോലീസും കേന്ദ്ര ഏജന്‍സികളും സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. പണം ആവശ്യപ്പെട്ടകാര്യം എയിംസ് അധികൃതര്‍ നിഷേധിച്ചു.

അതേസമയം, ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കൊപ്പം എന്‍.ഐ.എ.യും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

Content Highlights: delhi aiims server hacking

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented