ഡാര്‍ട്ട് കൂട്ടിയിടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി


ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ ഡാർട്ട് കൂട്ടിയിടിയുടെ ദൃശ്യം | Photo: Nasa

നാസയുടെ ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) പേടകം സെപ്റ്റംബര്‍ 27 ന് വിജയകരമായി ഛിന്നഗ്രഹമായ ഡൈമോര്‍ഫസുമായി കൂട്ടിയിടിച്ചു. ഇറ്റിലയുടെ ലിസിയക്യൂബ് പേടകം പകര്‍ത്തിയ ഈ കൂട്ടിയിടിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി പകര്‍ത്തിയ ഡാര്‍ട്ട് കൂട്ടിയിടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നാസ.

ജെയിംസ് വെബ് ദൂരദര്‍ശിനിയും ഹബ്ബിള്‍ ദൂരദര്‍ശിനിയും ആദ്യമായി ഒരുപോലെ ബഹിരാകാസത്ത് ഒരേ ദിശയില്‍ ഒരേ വസ്തുവിന് നേരെ തിരിഞ്ഞ് വീക്ഷിച്ച സംഭവമാണ് ഡാര്‍ട്ടും ഡൈമോര്‍ഫസും തമ്മിലുള്ള കൂട്ടിയിടി.



ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത ബഹിരാകാശ പേടകം ഇടിച്ചിറക്കി മാറ്റാന്‍ സാധിക്കുമോ എന്ന പരീക്ഷണമാണ് ഡാര്‍ട്ട് പദ്ധതി ലക്ഷ്യമിട്ടത്. കൂട്ടിയിടി വരെയുള്ള ദൗത്യം നേരത്തെ ആസൂത്രണം ചെയ്തത് പോലെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. എന്നാല്‍ കൂട്ടിയിടിയുടെ ഫലമായി ഛിന്നഗ്രഹത്തിന് സ്ഥാനചലനം ഉണ്ടായിട്ടുണ്ടോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.

അതിന് വേണ്ടിയുള്ള വിവരശേഖരണം നടത്തുന്നതിനായി ജെയിംസ് വെബ് ദൂരദര്‍ശിനിയും ഹബ്ബിള്‍ ദൂരദര്‍ശിനിയും ഉള്‍പ്പടെ ബഹിരാകാശത്തും ഭൂമിയിലും സ്ഥിതി ചെയ്യുന്ന വിവിധ ദൂരദര്‍ശിനികള്‍ നാസ ഉപയോഗിച്ചിട്ടുണ്ട്.

പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ നിന്നുള്ള ഡൈമോര്‍ഫസിന്റെ ദൃശ്യങ്ങളാണ് വെബ്ബും, ഹബ്ബിളും പകര്‍ത്തിയത്. കൂട്ടിയിടിയുടെ ഫലമായി ഡൈമോര്‍ഫസിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഇവ ശേഖരിച്ച വിവരങ്ങളിലൂടെ സാധിക്കും. കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള നിരവധി ദൃശ്യങ്ങള്‍ വെബ്ബ് ദൂരദര്‍ശിനി പകര്‍ത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വിവരങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കും.

Content Highlights: dart james webb telescope

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented