ഗൂഗിളിന്റെ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ അറിയിപ്പിലും ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ മാറ്റമുള്ളത്. ആന്‍ഡ്രോയിഡിലെ സൗന്ദര്യശാസ്ത്രപരമായ ഒരു അപ്‌ഡേറ്റ് മാത്രമാണിതെങ്കിലും ഡാര്‍ക്ക് മോഡ് എന്ന ആശയത്തില്‍ ഈ അപ്‌ഡേറ്റിനും പ്രാധാന്യമുണ്ട്. 

നിലവില്‍ മിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും ഡാര്‍ക്ക് മോഡ് എത്തിക്കഴിഞ്ഞിട്ടുണ്ട്. ഫോണിന്റെ പശ്ചാത്തലം മുഴുവന്‍ കറുത്ത പശ്ചാത്തലത്തിലേക്ക് മാറുമ്പോള്‍ അത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പറയുന്നത്. 

ഫോണില്‍ ഡാര്‍ക്ക് മോഡ് ഉപയോഗിക്കവെ പെട്ടെന്ന് വരുന്ന വെളുത്ത പശ്ചാത്തലത്തിലുള്ള നോട്ടിഫിക്കേഷന്‍ വിന്‍ഡോ ചിലപ്പോള്‍ കാഴ്ചയ്ക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. 

Google
Image: 9to5Google

മറ്റ് ചില മാറ്റങ്ങള്‍ കൂടി വന്നിട്ടുണ്ട്. യൂസര്‍ ഇന്റര്‍ഫെയ്‌സിന് വേണ്ടി ഗൂഗിളിന്റെ പതിവ് ഗൂഗിള്‍ സാന്‍സ് ഫോണ്ട്, ലോഗിന്‍ ബട്ടനുകളില്‍ ചുവപ്പ്, പച്ച ഐക്കണുകള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. 

ഈ അപ്‌ഡേറ്റ് പതിയെയാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. വ്യക്തിഗത അക്കൗണ്ടുകളിലാണ് ഇത് ആദ്യം എത്തുക. വര്‍ക്ക്‌സ്‌പേസ് അക്കൗണ്ടുകളില്‍ പിന്നീട് എത്തും.

Content Highlights: dark mode in google two factor authentication prompt