കോഴിക്കോട്: സൈബര്‍ഡോം കോഴിക്കോട് സംഘടിപ്പിക്കുന്ന 2021 വര്‍ഷത്തെ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഫെബ്രുവരി 27-ന് സംഘടിപ്പിക്കും. 2 ആര്‍- റിയല്‍ ടൈം റിയല്‍ അറ്റാക്ക് എന്ന പ്രമേയത്തിലാണ് സൈബര്‍ ഡോം ഈ വര്‍ഷത്തെ സൈബര്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ സമ്മിറ്റിലുണ്ടാവും. സൈബര്‍ സുരക്ഷയില്‍ തല്‍പരരായവര്‍ക്ക് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാം. 

സമ്മിറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സൈബര്‍ഡോം സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ഡോം കോഴിക്കോടിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ലഭ്യമാണ്. 

Content Highlights: cyberdome kozhikode cyber security summit 2021