Representational image | Photo: Mbi
റഷ്യന്‍ ഭരണകൂടത്തിനും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയ്ക്കുമെതിരെ സൈബര്‍യുദ്ധം ആരംഭിച്ച് അനോണിമസ് എന്നറിയപ്പെടുന്ന ഹാക്കര്‍ കൂട്ടായ്മ. വ്യത്യസ്ത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് അനോണിമസ് ഈ വിവരം പുറത്തുവിട്ടത്.
അനോണിമസ് കൂട്ടായ്മ റഷ്യന്‍ ഭരണകൂടത്തിനെതിരെ സൈബര്‍ യുദ്ധത്തിലാണെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ ഡ്യുമ (Duma), വാര്‍ത്ത ഏജന്‍സിയായ ആര്‍ടിയുടെ വെബ്‌സൈറ്റ് എന്നിവയും അനോണിമസ് ഹാക്ക് ചെയ്തു. ചില വെബ്‌സൈറ്റുകള്‍ പൂര്‍ണമായും ഓഫ്‌ലൈന്‍ ആയിട്ടുണ്ട്. മറ്റുള്ളവ ഓണ്‍ലൈന്‍ ആണെങ്കിലും പ്രവര്‍ത്തനം താറുമാറായി.
നേരത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടേത് ഉള്‍പ്പടെയുള്ള മുന്‍നിര വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ശ്രദ്ധേയരായവരാണ് അനോണിമസ്.
വികേന്ദ്രീകൃത രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനോണിമസ് കൂട്ടായ്മയ്ക്ക് ഒരു പ്രത്യേക ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്ല. അനോണിമസ് എന്ന പേരിലുള്ള വിവിധ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ പൊതുജനങ്ങളോട് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ പേരിലുള്ള ഇത്തരം സോഷ്യല്‍ മീഡിയാ വെളിപ്പെടുത്തലുകളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് ഉറപ്പിക്കാനാവില്ല.
അതേസമയം, സായുധ യുദ്ധത്തോടൊപ്പം തന്നെ യുക്രൈനും റഷ്യയും തമ്മിലുള്ള സൈബര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. പുതിയൊരു മാല്‍വെയര്‍ ആണ് റഷ്യ യുക്രൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. റഷ്യന്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഇതിനകം വിവിധ യുക്രൈനിയന്‍ വെബ്‌സൈറ്റുകള്‍ക്കും ബാങ്കുകള്‍ക്കും നേരെ ആക്രമണം നടത്തുന്നുണ്ട്. അതിനിടയിലാണ് അനോണിമസ് യുക്രൈനിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
Content Highlights: technology, Russia, Cyber war between russia and ukraine
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..