ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ ഇനി ജയില്‍ശിക്ഷ; പുതിയ നിയമവുമായി ജപ്പാന്‍


രാജ്യത്തെ പീനല്‍ കോഡില്‍ കൊണ്ടുവന്ന ഭേദഗതി ഈ വേനലവസാനത്തോടെ പ്രാബല്യത്തില്‍ വരും.

Victim photo created by rawpixel.com

ടോക്യോ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള കളിയാക്കലുകളും അധിക്ഷേപങ്ങളും തടയുന്നതിനുള്ള പുതിയ നിയമനിര്‍മാണവുമായി ജപ്പാന്‍. ഓണ്‍ലൈന്‍ വഴി ഒരാളെ അപമാനിക്കുന്നത് ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കിക്കൊണ്ടുള്ള നിയമമാണ് ജപ്പാന്‍ പാര്‍ലമെന്റ് തിങ്കളാഴ്ചപാസാക്കിയത്.

രാജ്യത്തെ പീനല്‍ കോഡില്‍ കൊണ്ടുവന്ന ഭേദഗതി ഈ വേനലവസാനത്തോടെ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ വഴി മറ്റുള്ളവര്‍ക്ക് അധിക്ഷേപകരവും അപമാനകരവുമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം യെന്‍ (1.73 ലക്ഷത്തിലേറെ രൂപ) പിഴയും നല്‍കേണ്ടിവരും.

നേരത്തെ 30 ദിവസത്തില്‍ താഴെ തടവും 10000 യെന്‍ പിഴയും മാത്രമാണ് ഇത്തരം കേസുകള്‍ക്ക് വിധിച്ചിരുന്നത്.

അതേസമയം, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് ഈ പുതിയ നിയമമെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം. എന്നാല്‍ സൈബര്‍ ബുള്ളിയിങ് എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ അധിക്ഷേപങ്ങളെയും കളിയാക്കലുകളെയും നിയന്ത്രിക്കുന്നതിന് ഇങ്ങനെ ഒരു കടുത്ത നിയമം വേണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ വാദം.

'ഓണ്‍ലൈനിലൂടെ അപമാനിക്കല്‍' എന്തെല്ലാമാണ് എന്ന് വേര്‍തിരിച്ച് വ്യക്തമാക്കുന്നില്ലെന്ന് ജപ്പാനിലെ ക്രിമിനല്‍ അഭിഭാഷകനായ സെയോ ചോ മുന്നറിയിപ്പ് നല്‍കുന്നു. അപമാനിക്കല്‍ ഏതല്ലാം ആണെന്നും അല്ലെന്നും വേര്‍തിരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


Victim photo created by rawpixel.com - www.freepik.com

Content Highlights: cyber bullying law in japan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented