ഡല്‍ഹി എയിംസിലെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് കേന്ദ്രസര്‍ക്കാര്‍


1 min read
Read later
Print
Share

എയിംസ് | photo: twitter/ aiims

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) കംപ്യൂട്ടര്‍ സംവിധാനത്തിനുനേരെ കഴിഞ്ഞമാസം 23-നുണ്ടായ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കര്‍മാരെന്ന് കേന്ദ്രസര്‍ക്കാര്‍.

ആശുപത്രിയില്‍ ചികിത്സതേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ തിരിച്ചെടുത്തെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ചൈനയില്‍നിന്നും ഹോങ്കോങ്ങില്‍നിന്നുമാണ് ഹാക്കിങ് നടന്നത്. ആകെയുള്ള 100 സെര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് കയറാന്‍ സാധിച്ചത്. അതിഭയങ്കര നഷ്ടം സംഭവിക്കാമായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം തിരിച്ചെടുത്തെന്നും അധികൃതര്‍ പ്രതികരിച്ചു.

നവംബര്‍ 23-നാണ് എയിംസില്‍ സെര്‍വറില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് രംഗത്തെത്തിയെന്നു റിപ്പോര്‍ട്ടുവന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായി വാര്‍ത്തവന്നത്. ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കൊപ്പം എന്‍.ഐ.എ.യും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

Content Highlights: cyber attack on Delhi AIIMS originated in China says government sources

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi

2 min

'ഇത് കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള ജനകീയ ബദല്‍'; കെ-ഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

Jun 5, 2023


wwdc 23

1 min

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമോ? ആകാംഷയേറ്റി WWDC23

Jun 5, 2023


whatsapp

1 min

വാട്‌സാപ്പിലൂടെ തട്ടിപ്പ് ഫോണ്‍വിളി; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം 

Jun 3, 2023

Most Commented