
പ്രതീകാത്മക ചിത്രം | Photo: Joe Raedle|Getty Images
ഹംഗറിയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നേരെയും ടെലികോം ശൃംഖലയ്ക്ക് നേരെയും വന്‍ സൈബറാക്രമണം. വ്യാഴാഴ്ചയാണ് സംഭവം. റഷ്യ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള സെര്‍വറുകളില്‍ നിന്നാണ് ആക്രമണമുണ്ടായത് എന്ന് ഹംഗറിയിലെ ടെലികോം കമ്പനിയായ മജ്യാര്‍ ടെലികോം (Magyar Telekom) പറഞ്ഞു.
ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് (ഡിഡിഓഎസ്) ആണ് നടന്നത്. ടെലികോം ശൃഖലയെ തകരാറിലാക്കുന്നതിന് വലിയ രീതിയിലുള്ള ഡാറ്റാ കൈമാറ്റം കൃത്രിമമായി സൃഷ്ടിച്ച് നെറ്റ്വര്ക്കില് തിരക്കുണ്ടാക്കുന്ന രീതിയാണിത്.
ഡിഡിഓഎസ് ആക്രമണങ്ങള്‍ സാധാരണയുണ്ടാകുന്നതിനേക്കാള്‍ പത്തിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. അതായത് ഹംഗറിയ്ക്കെതിരെയുണ്ടായ ഏറ്റവും വലിയ ഹാക്കര്‍ ആക്രമണങ്ങളിലൊന്നാണിത്.
ഹംഗറിയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കെതിരെയാണ് റഷ്യന്‍, ചൈനീസ് വിയറ്റ്നാമീസ് ഹാക്കര്‍മാര്‍ ഡിഡിഓഎസ് ആക്രമണം നടത്തിയതെങ്കിലും അത് മജ്യാര്‍ ടെലികോം ശൃംഖലയേയും ബാധിക്കുകയായിരുന്നു. മജ്യാര്‍ ടെലികോം സേവനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളുടെ സേവനങ്ങളും ഇതുവഴി തടസപ്പെട്ടു.
ഏതെല്ലാം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് മജ്യാര്‍ വ്യക്തമാക്കിയില്ല.
Content Highlights: cyber attack against hungary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..