വ്യാപക പ്രതിഷേധം; ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് ആപ്പിള്‍ വൈകിപ്പിച്ചു


ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നുമായി ആപ്പിളിന്റെ ക്ലൗഡ് സ്‌റ്റോറേജില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ബാല പീഡന ചിത്രങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം

Apple Logo | Photo: Reuters

സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് ആപ്പിള്‍ വൈകിപ്പിച്ചു. വെള്ളിയാഴ്ചയാണ് ആപ്പിള്‍ ഈ വിവരം അറിയിച്ചത്. പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അഭിപ്രായം ശേഖരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ആപ്പിള്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ആപ്പിള്‍ പുതിയ ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നുമായി ആപ്പിളിന്റെ ക്ലൗഡ് സ്‌റ്റോറേജില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ബാല പീഡന ചിത്രങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിനായി ഉപഭോക്താക്കള്‍ അവരുടെ ഉപകരണങ്ങളില്‍ നിന്ന് ആപ്പിള്‍ ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പരിശോധിക്കും.

ഇതിനെതിരെ വിവിധ അവകാശ സംഘടനകളില്‍ നിന്ന് വിമര്‍ശനം ശക്തമായിരുന്നു. ആപ്പിള്‍ ജീവനക്കാര്‍ പോലും ഇതിനെതിരെ രംഗത്തുവരികയുണ്ടായി.

ബാല പീഡന ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനെന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ സംവിധാനം സര്‍ക്കാര്‍ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ഏതെല്ലാം ഉള്ളടക്കങ്ങളാണ് ആപ്പിള്‍ നിരീക്ഷിക്കുന്നത് എന്ന് പുറത്തുനിന്നൊരു ഗവേഷകന് അറിയാനാവില്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സുരക്ഷാ ഗവേഷകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് കൂടുതല്‍ സമയം വേണമെന്നാണ് ആപ്പിള്‍ പറയുന്നത്.

ഈ ബാലസുരക്ഷാ ഫീച്ചര്‍ അനിവാര്യമായതിനാല്‍ തന്നെ വിമര്‍ശനം ഉന്നയിച്ച എല്ലാവരില്‍ നിന്നും അഭിപ്രായം ശേഖരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022

Most Commented