പെട്ടെന്നുണ്ടായ തോന്നലില്‍ ആപ്പിള്‍ വാച്ച് വാങ്ങി; അപകടത്തില്‍ ജീവന്‍ രക്ഷിച്ച് വാച്ചിലെ ഫീച്ചര്‍


ആപ്പിൾ ലോഗോ, വാച്ച് 8 | photo: ap, apple

വീണ്ടും ജീവന്‍ രക്ഷിച്ച് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം. ഐഫോണ്‍ 14 ലെയും വാച്ച് 8 സീരിസിലേയും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്പറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്.

യു.എസ് സ്വദേശിയായ നോളന്‍ ആബേലിനാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ തുണയായത്. ആബേല്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളേറ്റു.

ആ സമയം വാച്ചിലെ 'ക്രാഷ് ഡിറ്റക്ഷന്‍' പ്രവര്‍ത്തിച്ചുതുടങ്ങി. വാച്ചില്‍ നിന്നും ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെട്ടു. കാറിനുള്ളില്‍ അനങ്ങാനാകാത്ത നിലയിലായിരുന്ന ആബേല്‍ പ്രതികരിക്കാത്തതിനാല്‍ 20 സെക്കന്റിന് ശേഷം അടിയന്തിര സേവന നമ്പറിലേക്ക് വാച്ചില്‍ നിന്നും സ്വമേധയാ സന്ദേശം പോയി. ലൊക്കേഷന്‍ സഹിതമായിരുന്നു ഇത്. വൈകാതെ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി ആബേലിന്റെ ജീവന്‍ രക്ഷിച്ചു.

പെട്ടെന്നുള്ള തോന്നലിന് പിന്നാലെയാണ് താന്‍ ആപ്പിള്‍ വാച്ച് 8 സീരിസ് എടുത്തതെന്ന് പിന്നീട് ആബേല്‍ പ്രതികരിച്ചു. തന്റെ തീരുമാനം ജീവന്‍ രക്ഷിക്കാന്‍ കാരണമായതിന്റെ സന്തോഷത്തിലാണ് നോളന്‍ ആബേല്‍.

ആപ്പിളിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം

നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉപകരിക്കുന്ന ഒരു സംവിധാനമാണ് 'ക്രാഷ് ഡിറ്റക്ഷന്‍'. അപകടം സംഭവിക്കുമ്പോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും. ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്പറിലേക്ക് ഫോണ്‍കോള്‍ ചെയ്യപ്പെടും.

ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചുകൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക. നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും.

അതേസമയം, ഈ സംവിധാനത്തിന് ചില പ്രശ്‌നങ്ങളുമുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുമ്പോള്‍ തെറ്റായ അലേര്‍ട്ട് പുറപ്പെടുന്നതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.

മുന്‍പ് സിന്‍സിനാറ്റിസ് കിങ്‌സ് ഐലന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിച്ച ഒരു ഐഫോണ്‍ 14 ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 911 ലേക്ക് കോളുകള്‍ പോയിരുന്നു. റോളര്‍ കോസ്റ്റളില്‍ ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഐഫോണ്‍ 14 ല്‍ നിന്നും അടിയന്തര സേവനങ്ങളിലേയ്ക്ക തെറ്റായി കോളുകള്‍ പോവാന്‍ സാധ്യതയുണ്ടെന്നത് ഓര്‍മ വേണം.

Content Highlights: crash detection feature in apple watch 8 saves lifes of a man

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented