ന്യൂഡല്‍ഹി: കേരളം മുതല്‍ കശ്മീര്‍ വരെ, കച്ച് മുതല്‍ കൊഹിമ വരെ... അങ്ങനെ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍നിന്നുമുള്ള കരകൗശലവസ്തുക്കളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പ്രദര്‍ശനമൊരുക്കി ഗൂഗിള്‍. 

'ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ' എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, ദസ്തകാരി ഹാട് സമിതി, മറ്റ് ഇരുപത് സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യ സംഘടിപ്പിച്ചിട്ടുള്ളത്. 280ല്‍ അധികം പ്രദര്‍ശനങ്ങള്‍, 11000ല്‍ അധികം ചിത്രങ്ങളും വീഡിയോകളും തുടങ്ങിയവയും ക്രാഫ്റ്റഡ് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുന്നു.

content highlights: crafted in india google online exhibition