മഹത്തായ ആശയം ലോകം മാറ്റിമറിക്കുമെന്ന് കാണിച്ചുതന്നു; സ്റ്റീവ് ജോബ്‌സിനെ അനുസ്മരിച്ച് ടിം കുക്ക് 


Tim Cook | Photo: Gettyimages

ന്യൂയോര്‍ക്ക്: ആപ്പിള്‍ സ്ഥാപകനും സുഹൃത്തുമായിരുന്ന സ്റ്റീവ് ജോബ്‌സിനെ അനുസ്മരിച്ച് ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്. 2011 ഒക്ടോബര്‍ അഞ്ചിന് 56-ാം വയസില്‍ പാൻക്രിയാറ്റിക് അർബുദബാധയെ തുടർന്നായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ അന്ത്യം.

'ഒരു മഹത്തായ ആശയത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് സ്റ്റീവ് ഞങ്ങളെ എല്ലാവരേയും വീണ്ടും വീണ്ടും കാണിച്ചുതന്നു. ഇന്നും എന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു.' ടിം കുക്ക് ട്വിറ്ററില്‍ കുറിച്ചു.

ജോബ്സ് ആപ്പിളിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവും ചെയര്‍മാനുമായിരുന്നു. ഒപ്പം പിക്സറിന്റെ സിഇഒയും വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ ഒരു പ്രധാന സ്ഥാനവും വഹിച്ചിരുന്നു.

ലോകത്ത് സ്മാര്‍ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടുകൊണ്ടുള്ള സ്റ്റീവ് ജോബ്‌സിന്റെ ആദ്യ ആപ്പിള്‍ ഐഫോണ്‍ അവതരണ പരിപാടി ലോകചരിത്രത്തിലെ നാഴികക്കല്ലായ നിമിഷങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, ഓണ്‍ലൈന്‍ വിനോദം തുടങ്ങിയ മേഖലയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സംഭാവന ചെയ്യുന്ന സര്‍ഗാത്മകമായ ദര്‍ശനവും വീക്ഷണവുമാണ് അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്നത്. മാക്ക് കംപ്യൂട്ടറുകളും, ഐഫോണും, ഐപാഡും ഉള്‍പ്പെട ആപ്പിളിന്റെ പ്രധാന ഉല്‍പന്നങ്ങളെല്ലാം സ്റ്റീവ് ജോബ്‌സിന്റെ കാലത്ത് തന്നെ ജന്മമെടുത്തവയാണ്.

ഈ വര്‍ഷം ജൂലായ് ഏഴിന്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ വച്ച് ജോബ്‌സിന് മരണാനന്തര ബഹുമതിയായി 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' നല്‍കി ആദരിച്ചിരുന്നു.

2005 ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ടിം കുക്കിനെ തിരഞ്ഞെടുത്ത സ്റ്റീവ് ജോബ്‌സ് 2011 ഓഗസ്റ്റ് 24 ന് അദ്ദേഹത്തെ ആപ്പിള്‍ സിഇഒ ആയി തിരഞ്ഞെടുത്തു. 1998 ല്‍ 37-ാം വയസില്‍ ആപ്പിളില്‍ ചേര്‍ന്ന ടിം കുക്ക് തന്റെ ചുമതല ജോബ്‌സിനോട് നീതി പുലര്‍ത്തും വിധം ഭംഗിയായും ഒരുപടി മുന്നിലായും വഹിച്ചു പോരുകയാണ്. ഇപ്പോള്‍ ജെഫ് വില്യംസ് ആണ് കമ്പനിയുടെ സിഒഒ. ഇരുവരുടേയും നേതൃത്വത്തില്‍ സമീപകാലത്ത് വലിയ മുന്നേറ്റമാണ് കമ്പനിയുണ്ടാക്കിയത്.


Content Highlights: Cook remembers Jobs how 'great idea really can change the world

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented