പ്രതീകാത്മക ചിത്രം | Photo: PTI
5ജി സിഗ്നലുകള്‍ വിമാനസര്‍വീസുകളെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പരിഹരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കേന്ദ്രം രൂപംനല്കുന്നു. വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത്.
ഇതനുസരിച്ച് 5 ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും. രാജ്യത്തെ എല്ലാ വിമാനങ്ങളിലെയും ഓള്‍ട്ടിമീറ്റര്‍ (സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഉപകരണം) 2023 ഓഗസ്റ്റിനുമുമ്പ് നവീകരിക്കാനും നിര്‍ദേശിക്കും.
5 ജി സിഗ്നലുകളും ഓള്‍ട്ടിമീറ്റര്‍ സിഗ്നലുകളും കൂടിക്കലര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായുണ്ട്. അമേരിക്കന്‍ വ്യോമയാന അതോറിറ്റി ഇത്തരം 85 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും സമാനമായ ആശങ്ക ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ആശങ്ക നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.സി.എ. ടെലികോം മന്ത്രാലയത്തിന് സെപ്റ്റംബറില്‍ കത്തെഴുതിയിരുന്നു.
Content Highlights: concerns around 5G interference with flight operations
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..