ഗൂഗിളിന് 1337.6 കോടി രൂപ പിഴ ചുമത്തി ദേശീയമത്സര കമ്മിഷൻ


Photo : AP

ന്യൂഡൽഹി: ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തി ദേശീയമത്സര കമ്മിഷൻ (സി.സി.ഐ.-കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ).

വിപണികളിൽ മേധാവിത്വം ഉറപ്പാക്കാൻ ആൻഡ്രോയ്ഡ് അധിഷ്ഠിത മൊബൈൽഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ന്യായമല്ലാത്ത വിപണനരീതികൾ പാടില്ലെന്ന് സി.സി.ഐ. മുന്നറിയിപ്പ് നൽകിയിരുന്നു.



2019-ലാണ് ഗൂഗിളിനെതിരേ അന്വേഷണം ആരംഭിച്ചത്. ആൻഡ്രോയ്‌ഡ് ഫോണുകൾ നിർമിക്കുമ്പോൾ ‘ഗൂഗിൾ സെർച്ച്’ ഡീഫോൾട്ടായി നൽകാൻ മൊബൈൽഫോൺ നിർമാണക്കമ്പനികളെ ഗൂഗിൾ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇതിനായി മൊബൈൽ ഫോൺ കമ്പനികൾക്ക് ഗൂഗിൾ സാമ്പത്തികവാഗ്ദാനങ്ങൾ നൽകരുതെന്നും നിർദേശിച്ചിരുന്നു.

ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്‌ഡിൽ സമയബന്ധിതമായ മാറ്റങ്ങൾ വരുത്താനും കമ്മിഷൻ നിർദേശിച്ചു. നടപടിയിൽ ഗൂഗിൾ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Content Highlights: Competition Commission of India fines Google Rs 1337.76 crore

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented