കോഴിക്കോട്: ചെടിയെ സ്വയം സംരക്ഷിക്കുന്ന സ്മാര്‍ട് ചെടിച്ചട്ടിയുമായി മലയാളി സ്റ്റാര്‍ട്ട് അപ്പ് കോഡ്‌ലാറ്റിസ്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ക്ലോറോഫില്‍ എന്ന തങ്ങളുടെ പുതിയ ഉല്‍പന്നം കമ്പനി അവതരിപ്പിച്ചത്. കോഡ്‌ലാറ്റിസ് ലാബ് രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ഈ ചെടിച്ചട്ടി നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

വെള്ളവും വളവും ആവശ്യമായി വരുമ്പോള്‍ അക്കാര്യം ക്ലോറോഫില്‍ ഉടമയെ അറിയിക്കും. ബാല്‍ക്കണിയിലോ ടെറസിലോ വീടിനുള്ളിലോ മുറ്റത്തോ ഈ ചെടിച്ചട്ടി സ്ഥാപിക്കാം.

നിലവില്‍ വിപണിയില്‍ ലഭ്യമായ സ്മാര്‍ട് പോട്ടുകളുടെ വിലയുടെ അഞ്ചിലൊന്നേ ക്ലോറോഫില്‍ സ്മാര്‍ട്‌പോട്ടിന് വില വരികയുള്ളൂ എന്ന് കോഡ്‌ലാറ്റിസ് പറയുന്നു.

ഒരു ആപ്പ് വഴിയാണ് ക്ലോറോഫില്‍ ഉടമയുമായി വിവരകൈമാറ്റം നടത്തുക. ചെടികള്‍ക്ക് സ്വയം വെള്ളം നനയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോഡ്‌ലാറ്റിസ്.

Content Highlights: Codelattice launches tech-pots for urban gardens