വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ആമസോണിന്റെ പാത പിന്തുടര്‍ന്ന് സിസ്‌കോ 


സിസ്‌കോ | photo: gettyimages

പ്രധാന ടെക് കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ്. ടെക് ഭീമന്മാരായ ആമസോണും ട്വിറ്ററും മെറ്റയുമെല്ലാം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്.

ഇപ്പോഴിതാ ഇതേ പാത പിന്തുടരുകയാണ് മറ്റൊരു ടെക് കമ്പനിയായ സിസ്‌കോ. ഏകദേശം 700 ഓളം ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയിരിക്കുന്നത്.

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, പ്രോഗ്രാം മാനേജ്‌മെന്റ്, പ്രോഡക്ട് ഡിസൈന്‍, മാര്‍ക്കറ്റിങ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പിരിച്ചുവിടല്‍ നടന്നുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കൃത്യമായ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ഈയടുത്താണ് തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചേക്കും.

ആമസോണിന് പിന്നാലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെയില്‍സ് ഫോഴ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ ഒരുങ്ങിയിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയായ ബൈറ്റ് ഡാന്‍സിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Cisco reportedly fired employees After Amazons layoff

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented