Tiktok app in appstore | Photo: Gettyimages
ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ ഉപകരണങ്ങളിലും ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം വിവേചനപരമാണെന്നും ആ തീരുമാനം ഓസ്‌ട്രേലിയയിലെ വ്യവസായസ്ഥാപനങ്ങളുടേയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ചൈന. എല്ലാ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളോടും ഒരുപോലെ പെരുമാറണണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഓസ്‌ട്രേലിയ ടിക് ടോക്കിനെ കൈകാര്യം ചെയ്യുന്നത്. വിവേചനപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. അവയൊന്നും ഓസ്‌ട്രേലിയയുടെ രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അനുയോജ്യമല്ലെന്നും ചൈന പറഞ്ഞു.
ഉഭയകക്ഷി സാമ്പത്തിക, വ്യാപാര സഹകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈന ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.
Content Highlights: China urges Australia to treat all firms, including TikTok fairly
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..