പ്രതീകാത്മക ചിത്രം | photo: gettyimages
ബെയ്ജിങ്: നിർമാണത്തിലിരിക്കുന്ന ബഹിരാകാശനിലയത്തിലേക്ക് മൂന്നുയാത്രികരെ ചൈന ചൊവ്വാഴ്ച അയക്കും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുച്വാൻ ഉപഗ്രഹവിക്ഷേപണകേന്ദ്രത്തിൽനിന്നാണ് ഫെയ് ചുൻലോങ്, ഡെങ് ചിങ്മിങ്, ഷ്വാങ് ലു എന്നീ യാത്രികരെയും വഹിച്ച് ഷെൻസു-15 പേടകം പുറപ്പെടുക. യാത്രികർ ആറുമാസം നിലയത്തിലുണ്ടാകും.
‘ടിയാങ്ഗോങ്’ എന്നുപേരിട്ടിരിക്കുന്ന ചൈനീസ് ബഹിരാകാശനിലയ നിർമാണവുമായി ബന്ധപ്പെട്ട് പോകുന്ന മൂന്നാമത്തെ സംഘമാണിത്. ആദ്യ രണ്ടുസംഘങ്ങൾ ആറുമാസംവീതം തങ്ങി തിരിച്ചെത്തി. പണിപൂർത്തിയാകുന്നതോടെ സ്വന്തമായി ബഹിരാകാശനിലയമുള്ള ആദ്യരാജ്യമാകും ചൈന.
മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ചൈനയും
യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിനുപിന്നാലെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനൊരുങ്ങി ചൈനയും. അതിനായി പ്രധാന സാങ്കേതികവിദ്യാ ഗവേഷണമുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കി.
Content Highlights: China to Send New Space Station Crew today
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..