-
നമ്മള്‍ ഇപ്പോളും 5ജി സാങ്കേതിക വിദ്യകളിലേക്ക് പ്രവേശിച്ചിട്ടില്ല. എന്നാല്‍ 5ജിയും കടന്നുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ചൈന. 'ഭാവി നെറ്റ്‌വര്‍ക്കുകളുടെ' വികാസത്തിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ചൈന ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.
6ജി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടിയുള്ള അടിത്തറ പാകിക്കഴിഞ്ഞു എന്നാണ് വിദഗ്ദര്‍ പറയുന്നത്. സെക്കന്റില്‍ ഒരു ടെറാബൈറ്റ് വരെ വേഗത്തില്‍ ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ 6ജിയ്ക്ക് സാധിച്ചേക്കും. അതായത് 5ജിയേക്കാള്‍ 8000 മടങ്ങ് വേഗം.
6ജിയുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങള്‍ക്കായി രണ്ട് സംഘങ്ങളെ ചൈന ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് ആദ്യത്തേത്. വിവിധ സര്‍വകലാശാലകളില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക വിദ്യാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 37 പേരടങ്ങുന്ന വിദഗ്ദ സംഘമാണ് രണ്ടാമത്തേത്.
നേരത്തെ സൂചിപ്പിച്ച പോലെ സെക്കന്‍ഡില്‍ ഒരു ടിബി അഥവാ 1000 ജിബി വേഗം ആര്‍ജിക്കുക എന്നതാണ് 6ജി എന്നതിന്റെ അടിസ്ഥാന ആശയം. ഈ വേഗം ആര്‍ജിക്കുന്നതിലൂടെ സാങ്കേതിക വിദ്യയില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെടും. പുതിയ ഉപയോഗരീതികള്‍ നിലവില്‍ വരും.
മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് സാങ്കേതിക വിദ്യയില്‍ പുതിയ കാഴ്ചപ്പാടുകള്‍ വാഗ്ദാനം ചെയ്യാന്‍ 6ജിയ്ക്ക് സാധിക്കുമെന്നാണ് സിഡ്‌നി സര്‍വകലാശാലയിലെ ഡോ. മഹ്യാര്‍ പറയുന്നത്. അതുവഴി ചിന്തകളിലൂടെ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള ശേഷി മനുഷ്യന് കൈവന്നേക്കും.
എന്നാല്‍ 6ജിയെ കുറിച്ച് സ്വപ്‌നം കാണുകയല്ലാതെ വലിയ ആവേശം കാണിക്കേണ്ട സാഹചര്യം ഇനിയും ആയിട്ടില്ല. 5ജി സാങ്കേതിക വിദ്യപോലും അതിന്റെ ശൈശവഘട്ടത്തില്‍ നില്‍ക്കെ 6ജിയിലേക്കുള്ള മാറ്റത്തിന് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും മാറ്റങ്ങളും ആവശ്യമാണ്.
Content Highlights: china starts preparatory work for the future networks 6G
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..