ചൈനയുടെ നിയന്ത്രണമില്ലാത്ത റോക്കറ്റ് ഭാഗം ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചു


ജൂലായ് 24 ന് ടിയാങ്‌ഗോങ് സ്‌പേസ് സ്റ്റേഷന്റെ ലാബ് മോഡ്യൂള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയിൽ പതിച്ചത്. 

Photo: twitter@nazriacai

നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന ചൈനയുടെ ലോങ്മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗം ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചു. മലേഷ്യന്‍ സംസ്ഥാനമായ സരാവാകിനടുത്താണ് ഇത് പതിച്ചത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.15-ഓടെ റോക്കറ്റ് അവശിഷ്ടം കടലില്‍ പതിച്ചുവെന്നാണ് യുഎസ് സ്‌പേസ് കമാന്റ് സ്ഥിരീകരിക്കുന്ന സമയം. എന്നാല്‍, കൃത്യമായ സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജൂലായ് 24-ന് ടിയാങ്‌ഗോങ് സ്‌പേസ് സ്റ്റേഷന്റെ ലാബ് മോഡ്യൂള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയിൽ പതിച്ചത്.

മറ്റ് റോക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ലോങ്മാര്‍ച്ച് 5 ബി റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന ആദ്യ ഭാഗം നേരെ ഭ്രമണ പഥത്തിലേക്കാണ് പോവുക. റോക്കറ്റിന്റെ ഈ ഭാഗത്തിന് 100 അടിയിലേറെ നീളവും 22 ടണിലേറെ ഭാരവുമുണ്ട്. ഭ്രമണപഥത്തിലെത്തുന്ന ഈ റോക്കറ്റ് ഭാഗം ഭൂമിയെ ചുറ്റുകയും പതിയെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുകയുമാണ് ചെയ്യുക. ഈ തിരിച്ചിറങ്ങല്‍ പ്രക്രിയ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇല്ല.

ഇക്കാരണം കൊണ്ടു തന്നെ റോക്കറ്റിന്റെ ഭാഗം എവിടെ, എപ്പോള്‍ വീഴുമെന്ന കാര്യത്തില്‍ അന്തിമമായ ധാരണയുണ്ടായിരുന്നില്ല. ആള്‍പ്പാര്‍പ്പുള്ള മേഖലയില്‍ ഇത് വീണേക്കാം എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ഇത് മൂന്നാം തവണയാണ് ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗം നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കുന്നത്. 2020-ല്‍ റോക്കറ്റ് ഭാഗം പതിച്ചത് ഐവറി കോസ്റ്റിലാണ്. അന്ന് ആര്‍ക്കും പരിക്കുകളോ ആളപായമോ ഉണ്ടായിരുന്നില്ല. സമാനമായ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം റോക്കറ്റ് ഭാഗം വീണത് ഇന്ത്യന്‍ സമുദ്രത്തില്‍ തന്നെയാണ്.

മലേഷ്യന്‍ സ്വദേശികളായ ആളുകള്‍ റോക്കറ്റ് ഭാഗം പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പലരും ഇത് ഉല്‍ക്കാപതനം ആണെന്നാണ് ധരിച്ചത്.

റോക്കറ്റ് ഭാഗത്തിന്റെ സഞ്ചാരഗതിയുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ചൈന മറ്റുള്ളവരുമായി പങ്കുവെക്കത്തതിനെതിരെ നാസ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വിക്ഷേപണ ശേഷം പതിക്കുന്ന റോക്കറ്റ് ഭാഗത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കാത്ത സമീപനമാണ് ചൈന നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു.

അതേസമയം, ബഹിരാകാശ രംഗത്തെ ചൈനയുടെ വളര്‍ച്ചയില്‍ പ്രയാസമുള്ളവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നിലെന്നാണ് ചൈനയുടെ പ്രതികരണം.


Content Highlights: China’s rocket debris crashes down over the Indian Ocean

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented