Photo: Screengrab from youtube | Reuters
ബെയ്ജിങ്: ചാറ്റ് ജിപിടിയോട് മത്സരിക്കാന്‍ ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ബൈദു അവതരിപ്പിച്ച ചാറ്റ് ബോട്ട് ആണ് 'ഏണി'(Ernie). ചാറ്റ്‌ബോട്ടിനൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള ഒരു ചാറ്റ്‌ബോട്ടായിരിക്കും ഇത് എന്ന് വ്യക്തമാക്കുകയാണ് ബൈദു പുറത്തുവിട്ട പുതിയ വീഡിയോ.
ഏണി ചാറ്റ് ബോട്ട് പരീക്ഷിക്കാന്‍ രംഗത്തുവന്ന ആദ്യ കമ്പനികളെ ഉള്‍പ്പെടുത്തി ബൈദുവിന്റെ എഐ ക്ലൗഡ് ഡിവിഷന്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ നിര്‍മിക്കുന്നതും പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഉണ്ടാക്കുന്നതും ഉള്‍പ്പടെയുള്ള ഏണിയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത് വീഡിയോകളിലുണ്ട്. ബൈദു തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അമേരിക്കന്‍ നിര്‍മിതമായ ചാറ്റ് ജിപിടിയ്ക്ക് മറുപടിയെന്നോണമാണ് മാര്‍ച്ച് 16 നാണ് ബൈദു ഏര്‍ണി ബോട്ട് അവതരിപ്പിച്ചത്. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഏണിയുടെ കഴിവുകള്‍ അന്ന് ബൈദു മേധാവി റോബിന്‍ ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കമ്പനികള്‍ക്കായുള്ള യോഗത്തിലും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്
ഈ യോഗം മാധ്യമങ്ങളേയും ജനങ്ങളെയുമെല്ലാം ഉള്‍പ്പെടുത്തി പരസ്യനമായി നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 12000 ല്‍ ഏറെ കമ്പനികള്‍ രംഗത്ത് ഏണിയില്‍ താല്‍പര്യം അറിയിച്ച് രംഗത്തുവന്നതോടെ കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി യോഗം പരിമിതപ്പെടുത്തുകയായിരുന്നു.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ ഏണി ചാറ്റ് ബോട്ടിന് യാത്രാ സമയക്രമം തയ്യാറാക്കാനും, മനുഷ്യനെ പോലെ ലൈവ് സ്ട്രീം ചെയ്യാനുമെല്ലാം സാധിക്കും. ഇത് കൂടാതെ എഴുതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ നിര്‍മിക്കാനും കവിതയെഴുതാനും ചൈനീസ് ഭാഷയില്‍ ശബ്ദം സൃഷ്ടിക്കാനും ഇതിന് സാധിക്കും.
Content Highlights: China's Baidu reveals more capabilities of AI-powered chatbot Ernie
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..