ബഹിരാകാശ ആശുപത്രിയുമായി ചെെന; യാത്രികരുടെ ആരോ​ഗ്യസംരക്ഷണത്തിനായി പുതിയ പ​​ദ്ധതി


ദീ‌‌‌‌‍ർഘകാലം ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന യാത്രികരുടെ ആരോ​ഗ്യം സംരക്ഷിക്കുക, ഇവർക്ക് ആരോ​ഗ്യപരമായി വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നിവയൊക്കെയാണ് ആശുപത്രിയുടെ പ്രധാന ചുമതലകൾ.

പ്രതീകാത്മക ചിത്രം | PHOTO : GETTY IMAGES

ബഹിരാകാശ രം​ഗത്ത് നിരവധി മാറ്റങ്ങളാണ് ഈയടുത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ കരുത്തുതെളിയിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ചെെനയുടെ സ്ഥാനം. ഇപ്പോഴിതാ ബഹിരാകാശ ആശുപത്രി എന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ചെെന.

ദീ‌‌‌‌‍ർഘകാലം ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന യാത്രികരുടെ ആരോ​ഗ്യം സംരക്ഷിക്കുക, ഇവർക്ക് ആരോ​ഗ്യപരമായി വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നിവയൊക്കെയാണ് ആശുപത്രിയുടെ പ്രധാന ചുമതലകൾ. നിലവിൽ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന ചെെനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങ്ങുമായി ബന്ധിപ്പിക്കാനാകുന്ന തരത്തിലാകും ബഹിരാകാശ ആശുപത്രിയുടെ നി‍ർമാണം.

കൂടുതൽ നാളുകൾ ബഹിരാകാശത്ത് തുടരുമ്പോൾ ആരോ​ഗ്യം മോശമാകാനുള്ള സാധ്യതയും ഏറുന്നു. അതിനാൽ, ബ​ഹിരാകാശ യാത്രികരെ ദീർഘനാളത്തേയ്ക്ക് ആരോ​ഗ്യവാന്മാരായി തുടരാൻ സഹായിക്കുന്ന മാർ​ഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ​ഗവേഷകർ. നിരവധി പരീക്ഷണങ്ങളും ​ഗവേഷണങ്ങളും ഈ മേഖലയിൽ ചെെന നടത്തിവരികയാണ്.

നിലവിൽ ഭൂമിയിൽ നിന്നാണ് ബഹിരാകാശ യാത്രികർക്കുള്ള വെെദ്യസഹായം ലഭ്യമാക്കുന്നത്. ബഹിരാകാശത്ത് ഒരു ചികിത്സാ സംവിധാനം ഒരുക്കാനായാൽ യാത്രികർക്ക് തങ്ങളുടെ ആരോ​ഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ സാധിക്കും.

ചെറിയ സ്ഥല പരിധിക്കുള്ളിൽ കൂടുതൽ ചികിത്സാ സാമ​ഗ്രഹികൾ ഉൾക്കൊള്ളിക്കുക എന്നതാണ് ബഹിരാകാശ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പ്രധാന വെല്ലുവിളി. പ്രത്യേക ​ഗവേഷണം ഇതിനായി വേണ്ടിവരും.

നിലവിൽ ആറ് മാസമാണ് ടിയാങ്കോങ് ബഹിരാകാശ നിലയത്തിൽ ചെെനീസ് യാത്രികർ കഴിയുന്നത്. ദീർഘകാലം ബഹിരാകാശ നിലയത്തിലുൾപ്പടെ കഴിയേണ്ടി വരുമ്പോൾ ആരോ​ഗ്യപരമായി യാത്രികർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെപ്പറ്റി പ്രധാനമായും പഠനങ്ങൾ നടത്താറുണ്ട്. കൂടുതൽ സമയം ബ​ഹിരാകാശത്ത് കഴിയുമ്പോൾ നാഡീ വ്യൂഹത്തിനും പേശികൾക്കും അസ്ഥികൾക്കുമൊക്കെ പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ദീർഘകാലം ബഹിരാകാശത്ത് കഴിയുന്നത് രോ​ഗപ്രതിരോധ ശേഷിയെയും ശ്വസന സംവിധാനങ്ങളെ ബാധിക്കുമെന്നതും ​ഗവേഷകർ പറയുന്നു. മൂത്രസംബന്ധിയായ പ്രശ്നങ്ങളും യാത്രകരെ ബാധിച്ചേക്കാമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. ഇതിനെല്ലാമുള്ള പരിഹാരമെന്നോണമാണ് ബഹിരാകാശ ആശുപത്രി എന്ന പദ്ധതിയിലേയ്ക്ക് ചെെന എത്തുന്നത്. ബഹിരാകാശ യാത്രികരെ അലട്ടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ഈ പദ്ധതി പരിഹാരമാകുമെന്നാണ് ​പ്രതീക്ഷ.

Content Highlights: China plans hospital in space for astronaut

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented