ചാറ്റ്ജിപിടിയെ പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം; ചൈനയില്‍ പുതിയ നിയമങ്ങള്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ജനറേറ്റീവ് എഐ സാങ്കേതിക വിദ്യകള്‍ക്ക് ചാറ്റ് ജിപിടിയുടെ വരവോടെ സ്വീകാര്യതയും ജനപ്രീതിയും വര്‍ധിച്ചിരിക്കുകയാണ്. എഐ അധിഷ്ടിത ചാറ്റ്‌ബോട്ടുകളുടെ ഉപയോഗത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണ് ചില രാജ്യങ്ങള്‍. യുഎസിനോടുള്ള എതിര്‍പ്പ് മൂലം തുടക്കത്തില്‍ തന്നെ ചാറ്റ് ജിപിടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ചൈനയെ പോലുള്ള രാജ്യങ്ങളും അത്തരം സേവനങ്ങളുടെ സ്വകാര്യതാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിക്കുന്ന ഇറ്റലിയെ പോലുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം ചൈനയില്‍ തദ്ദേശീയമായി ഇത്തരം സേവനങ്ങള്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ബൈദു നിര്‍മിച്ച ഏണി എന്ന ചാറ്റ്‌ബോട്ട് അതിന് ഒരു ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ ചാറ്റ് ജിപിടിയെ പോലുള്ള എഐ സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്നതിനായി ചൈന അടുത്തിടെ പുതിയ ചില നിയമങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അവയില്‍ ചിലതാണ് താഴെ.

  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കുന്ന ഉള്ളടക്കങ്ങള്‍ അടിസ്ഥാനപരമായി സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം.
  • രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കും വിധമുള്ള ഉള്ളടക്കങ്ങള്‍ ചാറ്റ് ജിപിടി പോലുള്ള സേവനങ്ങള്‍ നിര്‍മിക്കാന്‍ പാടില്ല.
  • എഐ മോഡലുകളെ പരിശീലനിപ്പിക്കുവാന്‍ ആയി ഉപയോഗിക്കുന്ന ഡാറ്റ വംശം, ലിംഗം, ഗോത്രം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ ജനങ്ങളോട് വിവേചനം കാണിക്കും വിധമുള്ളതല്ലെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണം.
  • എഐ സേവനങ്ങള്‍ വ്യാജ വിവരങ്ങളുടെയും വ്യാജ ഉള്ളടക്കങ്ങളുടേയും ഉറവിടമാവാന്‍ പാടില്ല.
ജനറേറ്റീവ് എഐ അധിഷ്ടിത ഉല്‍പന്നങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പ് ഇതിനകം ആഗോള തലത്തില്‍ സാങ്കേതിക വിദഗ്ദര്‍ നല്‍കുന്നുണ്ട്. കൃത്രിമമായി നിര്‍മിക്കപ്പെട്ട ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ കുന്നുകൂടുമെന്ന സാഹചര്യവും ലോകം മുന്നില്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പല രാജ്യങ്ങളും നിയമ നിര്‍മാണങ്ങള്‍ക്കായി ഒരുങ്ങുന്നത്.

Content Highlights: china new rules to regulate ai techs like chat gpt

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Big Billion Day Sale

1 min

ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് ! ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നൂ

Sep 24, 2023


great indian festival

1 min

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; ഐഫോണ്‍ 13 അടക്കം സ്മാര്‍ട്‌ഫോണുകള്‍ വിലക്കുറവില്‍

Sep 24, 2023


Flipkart Fraud

3 min

ഫ്ളിപ്കാർട്ട് വഴി ‍പുതിയ ഫോണിന് പകരം പഴയ ഫോണ്‍; കൊച്ചി സ്വദേശിക്ക് വൻതുക നഷ്ടമായി

Sep 6, 2023


Most Commented