രാജ്യത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് വില്‍ക്കരുതെന്ന് ചൈന ആവശ്യപ്പെട്ടുവെന്ന് ഇലോണ്‍ മസ്‌ക്


Photo: Gettyimages

ചൈനയുടെ രാജ്യാര്‍ത്തിക്കുള്ളില്‍ സ്റ്റാര്‍ലിങ്ക് വില്‍ക്കരുതെന്ന് ചൈനീസ് ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്‌ക്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കിയത് ചൈന അംഗീകരിച്ചിരുന്നില്ല. ചൈനയില്‍ സ്റ്റാര്‍ലിങ്ക് വില്‍ക്കില്ലെന്ന് ചൈന ഉറപ്പുവരുത്തിയിരുന്നു. മസ്‌ക് പറഞ്ഞു.എന്നാല്‍ ചൈനയുടെ ആവശ്യം മസ്‌ക് അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്തായാലും സ്റ്റാര്‍ലിങ്കിന്റെ സേവന ഭൂപടം അനുസരിച്ച് ചൈനയില്‍ സ്റ്റാര്‍ലിങ്ക് വിന്യസിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയില്ല. ചൈനയുടെ അയല്‍ രാജ്യങ്ങളായ തായ് വാന്‍, മംഗോളിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ സേവനം എപ്പോള്‍ ആരംഭിക്കുമെന്ന് പറയാനാവില്ല എന്നാണ് കമ്പനി പറയുന്നത്.

പരമ്പരാഗത ഇന്റര്‍നെറ്റ് സേവനദാതാക്കളെ മാറ്റിനിര്‍ത്താനുള്ള നല്ലൊരു മാര്‍ഗമായാണ് സ്റ്റാര്‍ലിങ്കിനെ കാണുന്നത്. പ്രധാനമായും നെറ്റ് വര്‍ക്ക് അധിഷ്ടിതമായ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ സ്റ്റാര്‍ലിങ്കിലൂടെ സാധിക്കും. ജനകീയ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം നിലനില്‍ക്കെ അടുത്തിടെ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിച്ചിരുന്നു. യുക്രൈനിലും യുദ്ധ പശ്ചാത്തലത്തില്‍ പരമ്പരാഗത ഇന്റര്‍നെറ്റ് ശൃംഖല തകരാറിലായ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ലിങ്ക് സേവനം എത്തിച്ചത്.

ശക്തമായ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുള്ള രാജ്യമാണ് ചൈന. രാജ്യവിരുദ്ധവും ഭരണകൂടവിരുദ്ധവുമായ ഒരു നീക്കവും ചൈനയുടെ ഇന്റര്‍നെറ്റില്‍ അനുവദിക്കുകയില്ല. ഇക്കാരണം കൊണ്ടു തന്നെയാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് ചൈനീസ് ഭരണകൂടത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങള്‍ തന്റെ പൊതു സംഭാഷണങ്ങളിലൂടനീളം പറയാറുള്ള മസ്‌ക്, ചൈനയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ചൈനയുമായി കാര്യമായ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാന്‍ മസ്‌ക് തയ്യാറല്ല. ടെസ് ലയ്ക്ക് ചൈനയില്‍ വലിയൊരു നിര്‍മാണ ശാലയുണ്ട്. 80000 ല്‍ അധികം ടെസ് ല കാറുകള്‍ ചൈനയില്‍ വിറ്റഴിച്ചിട്ടുണ്ട്. മസ്‌ക് എപ്പോഴും ചൈനീസ് ഭരണകൂടത്തോട് ആഭിമുഖ്യം കാണിച്ചിട്ടുണ്ട് അതിന്റെ ഫലമെന്നോണം രാജ്യത്തെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏജന്‍സിയുടെ ഒരു മാസികയില്‍ ഒരു കോളവും മസ്‌ക് എഴുതിയിട്ടുണ്ട്.

അതേസമയം സോഷ്യല്‍മീഡിയാ വെബ്‌സൈറ്റായ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിനും ചൈനയില്‍ വിലക്കുണ്ട്.

Content Highlights: China asked Elon Musk not to sell Starlink within the country

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented