പ്രതീകാത്മക ചിത്രം | photo: getty images
ലോകമെമ്പാടുമുള്ള ടെക് കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ്. കടുത്ത പ്രതിസന്ധിയിലുള്ള ഈ അവസരത്തില്‍ മൈക്രോസോഫ്റ്റ് പോലൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുക എന്നത് ഏതൊരു ടെക്കിയുടെയും ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും. ഇപ്പോഴിതാ ടെക് ഭീമനില്‍ ജോലി നേടിയിരിക്കുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി. 55 ലക്ഷം രൂപ വാര്‍ഷിക ശമ്പളമാണ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹര്‍ഷിത ബന്തിയ എന്ന പെണ്‍കുട്ടിയാണ് മൈക്രോസോഫ്റ്റിലെ ജോലി സ്വന്തമാക്കിയത്. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ എം.ബി.എ വിദ്യാര്‍ഥിനിയാണ് ഹര്‍ഷിത. എം.ബി.എ ബിരുദം നേടുന്നതിന് മുന്‍പ് ഒരു ഇന്റര്‍നാഷണല്‍ ബാങ്കിലെ സോഫ്റ്റവെയര്‍ എഞ്ചിനീയറായി പെണ്‍കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരു കോളേജില്‍ നിന്നും ഒരു കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സും ഹര്‍ഷിത പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹര്‍ഷിതയുടെ നേട്ടം ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഔദ്യോഗിക റിലീസിലൂടെയാണ് അറിയിച്ചത്. ഹര്‍ഷിതയുടെ ദൃഢനിശ്ചയവും കുടുംബത്തിന്റെ പിന്തുണയും തങ്ങളുടെ മാര്‍ഗനിര്‍ദേശവുമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ കാരണമായതെന്ന് ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
Content Highlights: Chhattisgarh based MBA student bags job at Microsoft
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..